പിണറായി സർക്കാർ കാലത്ത് ആത്മഹത്യ ചെയ്തത് 42 കർഷകർ
text_fieldsതിരുവനന്തപുരം: ഒന്നാം പിണറായി സർക്കാറിന്റെ കാലം മുതൽ ഇതുവരെ സംസ്ഥാനത്ത് 42 കർഷകർ പലവിധ കാരണങ്ങളാൽ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് കൃഷിമന്ത്രി പി. പ്രസാദ് നിയമസഭയെ അറിയിച്ചു.
2019ൽ മാത്രം 13 കർഷകരാണ് ആത്മഹത്യ ചെയ്തത്. എന്നാൽ, സംസ്ഥാനത്ത് കർഷക ആത്മഹത്യ വർധിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടില്ല. കാർഷിക മേഖലയിലെ പ്രശ്നങ്ങൾ മൂലം കേരളത്തിൽ കർഷകർക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ല. സംസ്ഥാനത്തെ നെൽ കർഷകർക്ക് സംഭരണ തുക നൽകുന്നതിന് നിലവിൽ സ്വീകരിച്ചുവരുന്ന പി.ആർ.എസ് സംവിധാനം നിർത്തലാക്കൽ പ്രായോഗികമല്ല. സപ്ലൈകോയുടെ കർഷക രജിസ്ട്രേഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത മുഴുവൻ കർഷകരിൽ നിന്നും സപ്ലൈകോ നെല്ല് സംഭരിക്കുന്നുണ്ട്.
നെല്ല് സംഭരണം സംബന്ധിച്ച് പഠനം നടത്തി സംഭരണം മെച്ചപ്പെടുത്താൻ പഠന റിപ്പോർട്ട് സമർപ്പിക്കാനായി വി.കെ. ബേബി ചെയർമാനായ സമിതിയുടെ സംഭരണ വില യഥാസമയം നൽകുന്നതിനുള്ള ശിപാർശ ഉൾപ്പെട്ട റിപ്പോർട്ട് സർക്കാറിന് ലഭിച്ചിട്ടുണ്ടെന്നും ഇത് പരിശോധിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.