പാർട്ടി സ്ഥാനാർഥിക്ക് പിന്തുണ നൽകിയില്ല; സുധാകരനെതിരെ പാർട്ടി അന്വേഷണ കമീഷൻ റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: അമ്പലപ്പുഴയില്‍ മുന്‍ മന്ത്രി ജി.സുധാകരന് വീഴ്ച പറ്റിയെന്ന് സി.പി.എം അന്വേഷണ കമീഷൻ. സുധാകരന്‍ പാര്‍ട്ടി സ്ഥാനാർഥി പിന്തുണ നല്‍കിയില്ലെന്നാണ് സി.പി.എം നിയോഗിച്ച കമീഷന്‍റെ കണ്ടെത്തല്‍. ജി.സുധാകരന്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചില്ലെന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എച്ച്.സലാമിന്‍റെ ആരോപണം ശരിവെക്കുന്നതാണ് കമീഷന്‍റെ കണ്ടെത്തല്‍.
സലാമിനെതിരായ പ്രചാരണങ്ങളെ പ്രതിരോധിക്കുന്നതില്‍ സുധാകരന് വീഴ്ച പറ്റിയെന്നും എളമരം കരീം, കെ.ജെ തോമസ് എന്നിവരടങ്ങിയ കമീഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന വിശ്വാസത്തില്‍ സുധാകരന്‍ തയാറെടുപ്പുകൾ നടത്തി. സീറ്റ് ലഭിക്കാതെ വന്നതോടെ പാര്‍ട്ടി സ്ഥാനാർഥിയെ പിന്തുണച്ചില്ല. സാമ്പത്തിക ബുദ്ധിമുട്ടില്‍ സഹായിച്ചില്ല എന്നിവയാണ് ആരോപണങ്ങൾ.
സ്ഥാനാര്‍ത്ഥി എച്ച്. സലാമിനെതിരായ പോസ്റ്റര്‍ പ്രചരണത്തിലും ജി. സുധാകരൻ മൗനം പാലിച്ചുവെന്നും കമീഷന്‍ കണ്ടെത്തി. സലാമിന്റെ ആരോപണങ്ങള്‍ ശരിവെക്കുന്ന റിപ്പോര്‍ട്ട് സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ചര്‍ച്ച ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.