പാറ്റൂരിൽ ഭൂമി കൈയേറ്റം നടന്നെന്ന് സർക്കാർ സ്ഥിരീകരണം
text_fieldsതിരുവനന്തപുരം: പാറ്റൂരിൽ സർക്കാർ ഭൂമി സ്വകാര്യ ഫ്ലാറ്റുടമകൾ ൈകയേറിയെന്ന് സ്ഥിരീകരിച്ച് സർക്കാർ. ലോകായുക്തയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് സർക്കാർ കൈയേറ്റം സമ്മതിച്ചത്. ജല അതോറിറ്റിയുടെയും റവന്യൂ വകുപ്പിെൻറയും ഭൂമി കൈയേറിെയന്നാണ് വിജിലൻസ് കണ്ടെത്തൽ.
സർക്കാറിെൻറ അധീനതയിലുള്ള ഇൗ ഭൂമി തിരിച്ചു പിടിക്കണമെന്നാണ് ലോകായുക്തയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാർ പറയുന്നത്. ഇതു സംബന്ധിച്ച ഹരജിയിലെ വാദത്തിനിടെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. പാറ്റൂരിൽ സ്വകാര്യ ഫ്ലാറ്റ് നിർമാതാക്കൾ 12.45 സെൻറ് സ്ഥലം ൈകയേറിയെന്നാണ് ഹരജി. ൈകയേറ്റത്തിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ചീഫ് സെക്രട്ടറിയായിരുന്ന ഇ.കെ. ഭരത് ഭൂഷണും ഒത്താശ ചെയ്തെന്നും ഹരജിയിൽ പറയുന്നു.
സമാന പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കം അഞ്ചുപേരെ പ്രതിയാക്കി വിജിലൻസ് നേരത്തേ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇൗ കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ വിജിലൻസ് ചൊവ്വാഴ്ച സമർപ്പിച്ചു. കേസിെൻറ പ്രാധാന്യം മനസ്സിലാക്കി മുദ്രവെച്ച കവറിലാണ് റിപ്പോർട്ട് ഹാജരാക്കിയത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ രഹസ്യസ്വഭാവമുള്ള റിപ്പോർട്ടുകൾ കോടതിയിൽ ഹാജരാക്കിയാൽ അത് പുറത്താകുമെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും വിജിലൻസ് കോടതി അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് രേഖകൾ മുദ്രെവച്ച കവറിൽ ഹാജരാക്കാൻ കോടതി നിർദേശിച്ചത്.
സ്വകാര്യ ഫ്ലാറ്റ് കമ്പനി സർക്കാർ പുറമ്പോക്ക് ഭൂമി കൈയേറി ഫ്ലാറ്റ് നിർമിെച്ചന്നാണ് മുൻ മുഖ്യമന്ത്രി വി.എസ് നൽകിയ പരാതിയിൽ ആരോപിച്ചിരുന്നത്. കേസിൽ നേരത്തേ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷൺ, ആർടെക് എം.ഡി, ജല അതോറിറ്റി എൻജിനീയർമാർ എന്നിവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിെൻറ അന്വേഷണ പുരോഗതി റിപ്പോർട്ടാണ് ഹാജരാക്കിയത്. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അന്തിമ അന്വേഷണ റിപ്പോർട്ട് ഒക്ടോബർ ആറിന് ഹാജരാക്കാനും കോടതി നിർദേശിച്ചു. വിജിലൻസ് പ്രത്യേക യൂനിറ്റാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.