1977 ന് മുമ്പ് വനംഭൂമിയിൽ കുടിയേറിയ 41,082 പേർക്ക് പട്ടയം നൽകാനുണ്ടെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട്: സംസ്ഥാനത്തെ 12 ജില്ലകളിൽ 1977 ന് മുമ്പ് വനംഭൂമിയിൽ കുടിയേറിയ 41,082 പേർക്ക് പട്ടയം നൽകാനുണ്ടെന്ന് വനം- റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന റിപ്പോർട്ട്. 1977 ജനുവരി ഒന്നിന് മുന്‍പായി വനഭൂമിയില്‍ കുടിയേറി താമസിച്ചു വരുന്ന മുഴുവന്‍ പേര്‍ക്കും അവരുടെ യോഗ്യതക്ക് അനുനുസൃതമായി പട്ടയം നല്‍കാനുള്ള നടപടിയുടെ ഭാഗമായി നാളിതുവരെ പട്ടയം ലഭിക്കാത്തവരുടെ ഒരു സമഗ്ര വിവരശേഖരണമാണ് നടത്തിയത്.
ആദ്യം മാര്‍ച്ച് ഒന്ന് മുതല്‍ 15 വരെ നിശ്ചയിച്ചിരുന്നത്. പിന്നീട് ജൂലൈ 10 മുതല്‍ 30 വരെയും കാലാവധി നീട്ടി നല്കിയിരുന്നു. സംയുക്ത പരിശോധന നടന്നയിടങ്ങളില്‍ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയവര്‍, സംയുക്ത പരിശോധന നടക്കാത്ത സ്ഥലങ്ങളിലെ താമസക്കാര്‍ നാളിതുവരെ പല കാരണങ്ങളാല്‍ പട്ടയത്തിന് അപേക്ഷിക്കാത്തവര്‍ എന്നിവരുടെ സമഗ്രമായ വിവരശേഖരണമാണ് നടത്തിയത്. ഈ വിവരശേ ഖരണത്തിലാണ് വിവിധ വില്ലേജ് ഓഫീസുകള്‍ മുഖേന 41,082 പേരുടെ വിവരങ്ങള്‍ ലഭിച്ചത്.
തിരുവനപുരം- 4,069, കൊല്ലം - 3,921 പത്തനംതിട്ട- 2,962, ഇടുക്കി -17,291, എറണാകുളം -2,758, തൃശ്ശൂർ -5,270 പാലക്കാട്- 2,581, മലപ്പുറം- 529, കോഴിക്കോട് -331, വയനാട്-1184, കണ്ണൂർ -175, കാസർകോട്-11എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ കണക്ക്.
വിവരശേ ഖരണത്തിലൂടെ ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച് സംയുക്ത പരിശോധന നടത്തേണ്ട സ്ഥലങ്ങള്‍ കണ്ടെത്തി വനം-റവന്യൂ വകുപ്പുകള്‍ സം യുക്ത പരിശോധന നടത്തും. വനം വകുപ്പ് എൻ.ഒ.സി നല്‍കിയ സ്ഥലങ്ങളില്‍ 1993-ലെ ചട്ട പ്രകാരം അർഹതപ്പെട്ടവർക്ക് അപേക്ഷ നല്‍കാവുന്നതാണ്.
അപേക്ഷ പരിശോധിച്ച് സർവേ നടത്തി പരിവേഷ് പോർട്ടലില്‍ ഉള്‍പ്പെടുത്തി കേന്ദ്രാനുമതി നല്‍കുന്നതും കേന്ദ്രാനുമതി കിട്ടുന്ന മുറക്ക് പട്ടയം വിതരണം ചെയ്യാമെന്നാണ് മന്ത്രി കെ.രാജൻ നിയമസഭയിൽ കെ. പ്രേംകുമാറിനെ രേഖാമൂലം അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.