പത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് ചിക്കൻ ബിരിയാണി: റിപ്പോർട്ട് സമർപ്പിച്ചു
text_fieldsകൊച്ചി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് ചിക്കൻ ബിരിയാണി വിളമ്പിയെന്ന ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് സർക്കാർ മുദ്രവെച്ച കവറിൽ ഹൈകോടതിയിൽ സമർപ്പിച്ചു. ജീവനക്കാരന്റെ മകന് ജോലി കിട്ടിയതിന്റെ പേരിൽ ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസറുടെ കാര്യാലയത്തിലെ ഡൈനിങ് റൂമിൽ ബിരിയാണിസദ്യ നടത്തിയത് ആചാര ലംഘനമാണെന്നതടക്കം ചൂണ്ടിക്കാട്ടി ഒരുകൂട്ടം വിശ്വാസികൾ നൽകിയ ഹരജിയാണ് ഡിവിഷൻബെഞ്ചിന്റെ പരിഗണനയിലുള്ളത്.
ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസറുടെ ഓഫിസ് ക്ഷേത്രത്തിന്റെ ഭാഗമായ കെട്ടിടം തന്നെയാണെന്നാണ് ഹരജിക്കാരുടെ വാദം. റിപ്പോർട്ടിന്റെ ഭാഗമായ സ്കെച്ചും ഹരജിക്കാരുടെ അഭിഭാഷകൻ ഹാജരാക്കി.
മറുപടിസത്യവാങ്മൂലത്തിന് സർക്കാറും ക്ഷേത്ര ഭരണസമിതി സ്റ്റാൻഡിങ് കോൺസലും സമയം തേടിയതിനെത്തുടർന്ന് ഹരജികൾ സെപ്റ്റംബർ 10ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.