കോവളം സി.ഐക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: പീഡനക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്ക് സഹായകരമാകുന്ന നിലയിലാണ് കോവളം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസറുടെ ഇടപെടലുണ്ടായതെന്ന് വകുപ്പുതല അന്വേഷണ റിപ്പോർട്ട്. സിറ്റി പൊലീസ് കമീഷണർക്ക് ലഭിച്ച പരാതി കൈമാറിയിട്ടും കോവളം പൊലീസ് നടപടിയെടുത്തില്ല. മർദനമേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടിയെന്ന വിവരം അറിയിച്ചിട്ടും കേസെടുത്തില്ല.
ഒക്ടോബർ ഒന്നിന് പരാതിക്കാരി സ്റ്റേഷനിലെത്തിയെങ്കിലും മൊഴി രേഖപ്പെടുത്താൻ സി.ഐ തയാറായില്ല. എതിർകക്ഷിയുമായി കാര്യങ്ങൾ സംസാരിക്കാനായില്ലെന്ന കാരണമാണ് ചൂണ്ടിക്കാട്ടിയത്. പിന്നീടും കേസ് ഒത്തുതീർപ്പാക്കാനാണ് സി.ഐ ശ്രമിച്ചത്. ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന ആക്ഷേപത്തിലും വസ്തുതയുണ്ട്. ഈ സാഹചര്യത്തിൽ കോവളം എസ്.എച്ച്.ഒ ആയിരുന്ന ജി. പ്രൈജുവിനെതിരെ നടപടിയെടുക്കണമെന്ന് ജില്ല ക്രൈം റെക്കോഡ്സ് ബ്യൂറോ (ഡി.സി.ആർ.ബി) അസി. കമീഷണർ റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
എം.എൽ.എക്കുവേണ്ടി കേസ് ഒത്തുതീർക്കാൻ ശ്രമിച്ചെന്ന് പരാതിക്കാരി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് എസ്.എച്ച്.ഒക്കെതിരെ വകുപ്പുതല അന്വേഷണം തുടങ്ങിയത്. കഴിഞ്ഞദിവസം ഇദ്ദേഹത്തെ ആലപ്പുഴ പട്ടണക്കാട്ടേക്ക് സ്ഥലം മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.