മത്സ്യതൊഴിലാളികൾക്ക് സബ്സിഡി: മാനദണ്ഡങ്ങൾ പാലിക്കാതെ തുക നൽകിയെന്ന് റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: മത്സ്യതൊഴിലാളികൾക്ക് സബ്സിഡി മാനദണ്ഡങ്ങൾ പാലിക്കാതെ ക്രമവിരുദ്ധമായി തിരുവനന്തപുരം നഗരസഭ തുക നൽകിയെന്ന് ഓഡിറ്റ് റിപ്പോർട്ട്. നഗരസഭ 2021-22 വർഷത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽ വെച്ച ഒരു പ്രോജക്ട് ആണ് മത്സ്യതൊഴിലാളികൾക്ക് ഐസ് ബോക്സ് ഉൾപ്പെടെ ഓട്ടോറിക്ഷ നൽകൽ പദ്ധതി. അതിനായി 25 ലക്ഷം രൂപ വകയിരുത്തി.
അതിൽ അഞ്ച് ലക്ഷം രൂപ മാത്രമേ ചെലവഴിച്ചിട്ടുള്ളു. നാല് ഗുണഭോക്താക്കൾ ഓട്ടോറിക്ഷയും ഐസ് ബോക്സും വാങ്ങി ബില്ലുകളും വൗച്ചറുകളും സമർപ്പിക്കുകയും, അതിന്റെ അടിസ്ഥാനത്തിൽ 1,25,000 രൂപ വെച്ച് നാല് ഗുണഭോക്താക്കളുടേയും ബാങ്ക് അക്കൗണ്ടിലേക്ക് തുക നൽകുകയുംചെയ്തു.
സബ്സിഡിയുടെ മാർഗരേഖ മത്സ്യതൊഴിലാളി അനുബന്ധ മത്സ്യതൊഴിലാളി സംഘങ്ങൾ അല്ലെങ്കിൽ ഗ്രൂപ്പുകൾ, പുരുഷ-വനിത എസ്.എച്ച്.ജി കൾ, കുടുംബശ്രീ യൂനിറ്റുകൾ തുടങ്ങിയ വകുപ്പ് ഉൾപ്പെടുന്ന ഗ്രൂപ്പുകൾ എന്നിവയാണ് സബ്സിഡി തുക നൽകേണ്ടത്. ഓഡിറ്റ് സംഘം ഫയൽ പരിശോധിച്ചപ്പോൾ നാലു ഗുണഭോക്താകൾക്കും അവരുടെ സേവിങ് അക്കൗണ്ടിലേക്കാണ് തുക നൽകിയത്.
ഇത് ക്രമവിരുദ്ധമാണെന്ന് പരിശോധനയിൽ കണ്ടെത്തി. തുക ബാങ്കിലേക്ക് അല്ലെങ്കിൽ മൂന്നുപേർ ചേർന്ന് ഗ്രൂപ്പിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് നൽകേണ്ടത്.നാല് ഗുണഭോക്താക്കളിൽ മൂന്നു ഗുണഭോക്താക്കളും തങ്ങളുടെ കുടുംബത്തിലെ ആളുകളെയാണ് ഗ്രൂപ്പ് എന്ന പേരിൽ അംഗങ്ങളായി രേഖപ്പെടുത്തിയത്. അതനാൽ ഈ ഗ്രൂപ്പുകളിൽ ഒരാൾ മാത്രമേ മത്സ്യതൊഴിലാളി അല്ലെങ്കിൽ സർക്കാർ മാനദണ്ഡ പ്രകാരമുള ഗ്രൂപ്പുകളിൽ അംഗമായിട്ടുള്ളത്.
ഇത് പദ്ധതി തുക ലഭിക്കുന്നതിന് വേണ്ടി മാത്രം രൂപകൊണ്ട ഒരു ഗ്രൂപ്പ് ആണിതെന്ന അന്വേഷണത്തിൽ വ്യക്തമായി. അതുപോലെ തന്നെയാണ് എല്ലാ ഗ്രൂപ്പുകളും തുടങ്ങിയത്. ഗ്രൂപ്പുകൾ രൂപം കൊണ്ടത് 2022 ഫെബ്രുവരിയിലാണ്. പദ്ധതി തുക ലഭിക്കുവാൻ വേണ്ടി ഗ്രൂപ്പ് ആരംഭിക്കുകയും, ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടാത്ത ആൾക്കാർക്ക് പദ്ധതി തുക നൽകിയതിനും നിർവഹണ ഉദ്യോഗസ്ഥൻ വിശദീകരണം നൽകണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
നാലു ഗുണഭോക്താക്കളിൽ ഒരു ഗുണഭോക്താവ് ബജാജ് ഫിനാൻസിൽ നിന്നാണ് വായ്പ എടുത്തിയിരിക്കുന്നത്. അതിനാൽ തുക അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് നൽകിയിരിക്കുന്നത്. ആ ഗുണഭോക്താവിന് സബ്സിഡി ആയി നൽകിയ തുക അടക്കുവാൻ ഉപയോഗിച്ചോ എന്ന് ഉറപ്പുവരുത്തിയിട്ടില്ല. അതുപോലെ തന്നെ ഈ ഗുണഭോക്താവിന് ലൈസൻസില്ലാത്തതിനാൽ ഹാജരാക്കിയരിക്കുന്ന ലേണേഴ്സ് ലൈസൻസ് കാലാവധി കഴിഞ്ഞതുമാണ്.
അതിനാൽ ലൈസൻസോ, ലേണേഴ്സ് ലൈസൻസോ ഇല്ലാത്ത ഒരാൾക്ക് തുക നൽകിയതിനും ഗുണഭോക്താവിന്റെ തുക വിനിയോഗം ഉറപ്പുവരുത്താത്തിതനും വിശദീകരണം നൽകണം. പദ്ധതി തുകയുടെ വിനിയോഗം മാനദണ്ഡത്തിനനുസരിച്ചാണ് നടപ്പാക്കേണ്ടത്. പദ്ധതി തുകയുടെ ദുർവിനിയോഗം നിർവഹണ ഉദ്യോഗസ്ഥന്റെ ബാധ്യതയായിരിക്കുമെന്നാണ് ഓഡിറ്റ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.