പാമ്പുകളെ ശാസ്ത്രീയമായി കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ചവരിൽ ഭൂരിഭാഗവും സർപ്പ ആപ്പിൽ രജിസ്‌റ്റർ ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട് : പാമ്പുകളെ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിന് പരിശീലനം ലഭിച്ച വകുപ്പ് ജീവനക്കാരിലും വാച്ചർമാരിലും ഭൂരിഭാഗവും സർപ്പ (സ്നേക്ക് അവേർനെസ് റെസ്ക്യൂ ആൻഡ് പ്രൊട്ടക്ഷൻ ആപ്ലിക്കേഷൻ) എന്ന മൊബൈൽ ആപ്പിൽ രജിസ്‌റ്റർ ചെയ്തിട്ടില്ലെന്ന് സി.എ.ജി റിപ്പോർട്ട്. മനുഷ്യവാസസ്ഥലങ്ങളിൽ നിന്ന് പാമ്പുകളുടെ രക്ഷാപ്രവർത്തനവും മോചനവും വ്യവസ്ഥാപിതമായി നിരീക്ഷിക്കുന്നതിനും, പാമ്പുകളെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമാണ് സർപ്പ ആപ്പ് ആരംഭവിച്ചത്.
പാമ്പുകളെ ശാസ്ത്രീയമായി രക്ഷപ്പെടുത്തുന്നതിനായി വകുപ്പുതല ഉദ്യോഗസ്ഥരും മറ്റ് പൊതുജനങ്ങളും അടങ്ങുന്ന 1660 സന്നദ്ധ പ്രവർത്തകർക്ക് വകുപ്പ് പരിശീലനം നൽകി. എന്നാൽ, 1,660 സാക്ഷ്യപ്പെടുത്തിയ രക്ഷാപ്രവർത്തകരിൽ, 569 (34.28 ശതമാനം) രക്ഷാപ്രവർത്തകർ മാത്രമാണ് സർപ്പ ആപ്പിൽ രജിസ്‌റ്റർ ചെയ്തിട്ടുള്ളത്. രജിസ്റ്റർ ചെയ്ത സന്നദ്ധപ്രവർത്തകർക്ക് യാതൊരു ഇൻഷുറൻസ് പോളിസിയുടെയും പരിരക്ഷയില്ല. നാളിതുവരെ, ഒരു സന്നദ്ധപ്രവർത്തകൻ പാമ്പ് കടിയേറ്റ് മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനായി 1980-ലെ കേരള നഷ്ടപരിഹാര നിയമപ്രകാരമുള്ള നഷ്ടപരിഹാരം മാത്രമാണ് നൽകിയത്.
2017-21 കാലയളവിൽ, പാമ്പ് കടിയേറ്റ 2,919 സംഭവങ്ങളുണ്ടായി. അതിൽ 338 മനുഷ്യമരണങ്ങളുമുണ്ടായി. കേരള ഫോറസ്‌റ്റ് സ്‌റ്റാറ്റിസ്‌റ്റിക്സ് ഡാറ്റ പ്രകാരം അതിൽ 338 മനുഷ്യ മരണങ്ങൾ സംഭവിച്ചു. ആൻറ്റി-വെനം ചികിത്സ ലഭ്യമായ ഏറ്റവും അടുത്തുള്ള സ്‌ഥലം കണ്ടെത്താനും സർപ്പ എന്ന മൊബൈൽ ആപ്ലിക്കേഷൻ പൊതുജനങ്ങളെ സഹായിക്കുന്നതിനായി വനം വകുപ്പ് ഉപയോഗിക്കുന്നു.
ആൻറ്റി-വെനം ചികിത്സ ലഭ്യമായ ആശുപത്രികളുടെ പട്ടിക വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമല്ല. കണ്ണൂർ ജില്ലയുടെ കിഴക്കൻ മേഖലകളിൽ പാമ്പുകടി റിപ്പോർട്ട് ചെയ്യുന്നത് ഏറെയാണ്. ആപ്പിലെ പട്ടികയിൽ ചേർത്തിരിക്കുന്ന കണ്ണൂരിലെ അഞ്ച് ആൻറ്റി-വെനം ആശുപത്രികളും ജില്ലയുടെ പടിഞ്ഞാറൻ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഇത് പാമ്പുകടിയേറ്റവരുടെ യാത്രക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.