Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ഇ​​​ല്ലാ​​​തെ പോ​​​യ പ്രാ​​​തി​​​നി​​​ധ്യം

text_fields
bookmark_border
ബി. ​​പോ​​ക്ക​​ര്‍ സാ​​ഹി​​ബ്   സി.​​എ​​ച്ച്.​​  മു​​ഹ​​മ്മ​​ദ്  കോ​​യ​​
cancel
camera_alt

ബി. ​​പോ​​ക്ക​​ര്‍ സാ​​ഹി​​ബ്   സി.​​എ​​ച്ച്.​​

മു​​ഹ​​മ്മ​​ദ്

കോ​​യ​​

ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്റെ അ​​​ടി​​​സ്ഥാ​​​നം സാ​​​മൂ​​​ഹി​​​ക​​​നീ​​​തി​​​യും പ്ര​​​തി​​​നി​​​ധ്യ​​​വു​​​മാ​​​ക​​​ണം. എ​​​ന്നാ​​​ല്‍, മു​​​സ്‍ലിം​​​ക​​​ള്‍, ദ​​​ലി​​​ത​​​ര്‍, ആ​​​ദി​​​വാ​​​സി ഗോ​​​ത്ര​​​ങ്ങ​​​ള്‍, മ​​​റ്റ് ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ, സ്ത്രീ​​​ക​​​ള്‍ എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക്​ ജ​​​ന​​​സം​​​ഖ്യാ അ​​​നു​​​പാ​​​തി​​​ക​​​മാ​​​യ പ്രാ​​​തി​​​നി​​​ധ്യം ഒ​​​രി​​​ക്ക​​​ലും ഇ​​​ന്ത്യ​​​ന്‍ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ലും അ​​​തി​​​ന്റെ പൊ​​​തു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലും ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല.

ജ​​​ന​​​സം​​​ഖ്യ​​​യി​​​ല്‍ ര​​​ണ്ടാം സ്ഥാ​​​ന​​​ത്തു​​​ള്ള മു​​​സ്‍ലിം സ​​​മു​​​ദാ​​​യ​​​ത്തി​​​ന്​ മു​​​ഖ്യ​​​ധാ​​​രാ രാ​​​ഷ്ട്രീ​​​യ പാ​​​ര്‍ട്ടി​​​ക​​​ളു​​​ടെ സ്ഥാ​​​നാ​​​ര്‍ത്ഥി നി​​​ര്‍ണ​​​യ​​​ത്തി​​​ല​​​ട​​​ക്കം ഇ​​​ന്നു​​​വ​​​രെ അ​​​ര്‍ഹ​​​മാ​​​യ പ്രാ​​​തി​​​നി​​​ധ്യം ഇ​​​ല്ല എ​​​ന്ന് ക​​​ണ​​​ക്കു​​​ക​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

776 എം.​​​പി.​​​മാരില്‍ 39 പേ​​​ര്‍ മാ​​​ത്ര​​​മാ​​​ണ് മു​​​സ്‍ലിം​​​ക​​​ള്‍. 26 പേ​​​ര്‍ ലോ​​​ക്സ​​​ഭ​​​യി​​​ലും 13 പേ​​​ര്‍ രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലും. 233 അം​​​ഗ​​​ങ്ങ​​​ളു​​​ള്ള രാ​​​ജ്യ​​​സ​​​ഭ​​​യി​​​ല്‍ 5.58 ശ​​​ത​​​മാ​​​നം മാ​​ത്രം; ലോ​​​ക്സ​​​ഭ​​​യി​​​ല്‍ 4.79 ഉം. 14.23 ശ​​​ത​​​മാ​​​ന​​​മാ​​​ണ് രാജ്യത്ത് മു​​​സ്‍ലിം​​ക​​​ള്‍.

‘ആ​​​ബ്സ​​​ന്‍റ് ഇ​​​ന്‍ പൊ​​​ളി​​​റ്റി​​​ക്സ് ആ​​​ന്‍ഡ് പ​​​വ​​​ര്‍’ എ​​​ന്ന കൃ​​​തി​​​യി​​​ല്‍ ഗ്ര​​​ന്ഥ​​​ക​​​ര്‍ത്താ​​​വ് അ​​​ബ്ദു​​​ര്‍ റ​​​ഹ്മാ​​​ന്‍ നി​​​ര​​​ത്തു​​​ന്ന മു​​​സ്‍ലിം പ്രാ​​​തി​​​നി​​​ധ്യ​​​ത്തി​​​ന്റെ ക​​​ണ​​​ക്കു​​​ക​​​ള്‍ ഇ​​​ങ്ങ​​​നെ​​​യാ​​​ണ്: 1952 മു​​​ത​​​ല്‍ 17 പൊ​​​തു​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലാ​​​യി മൊ​​​ത്തം 8992 എം.​​​പി​​​മാ​​​ര്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. അ​​​തി​​​ല്‍ 520 പേ​​​ര്‍ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു മു​​​സ്‍ലിം​​ക​​ള്‍! വെ​​റും 5.78 ശ​​​ത​​​മാ​​​നം. ജ​​​ന​​​സം​​​ഖ്യാ​​നു​​പാ​​തി​​ക​​മാ​​ണ് മാ​​ന​​ദ​​ണ്ഡ​​മെ​​ങ്കി​​ൽ, 1070 പേ​​ർ ലോ​​ക്സ​​ഭ​​യി​​ലെ​​ത്തേ​​ണ്ട​​താ​​യി​​രു​​ന്നു.

2004 ല്‍ 36 ​​​മു​​​സ്‍ലിം എം.​​​പി.​​​മാ​​​രാ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. 2019ല്‍ ​​അ​​ത് 26 ​ആ​​​യി. 1952ല്‍ 22 ​​​മു​​സ്‍ലിം​​​ക​​​ളാ​​​ണ് ലോ​​​ക്സ​​​ഭ​​​യി​​​ല്‍ എ​​​ത്തി​​​യ​​​ത്. അ​​​തി​​​ല്‍ 19 പേ​​​ര്‍ കോ​​​ണ്‍ഗ്ര​​​സി​​​ല്‍ നി​​​ന്നാ​​​യി​​​രു​​​ന്നു. സോ​​​ഷ്യ​​​ലി​​​സ്റ്റ് പാ​​​ര്‍ട്ടി​​​യി​​​ല്‍ നി​​​ന്ന് അം​​​ജ​​​ദ് അ​​​ലി​​​യും ലീ​​​ഗി​​​ന്റെ പ്ര​​​തി​​​നി​​​ധി​​​യു​​​മാ​​​യി​​​രു​​​ന്നു മ​​​റ്റു ര​​​ണ്ടു​​​പേ​​​ര്‍.

കേ​​​ര​​​ള​​​ത്തി​​​ല്‍ 1952 മു​​​ത​​​ല്‍ ഇ​​​ങ്ങോ​​​ട്ട് ഇ​​​തു​​​വ​​​രെ 331 പേ​​​രെ ലോ​​​ക്സ​​​ഭ​​​യി​​​ലേ​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. അ​​​തി​​​ല്‍ മു​​​സ്​​​​ലിം സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ​​​നി​​​ന്ന്​ ആ​​​കെ തി​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത് 40 പേ​​​ര്‍ മാ​​​ത്ര​​​മാ​​​ണ്. 68 എം.​​​പി.​​​മാ​​​രെ​​​ങ്കി​​​ലും ഉ​​​ണ്ടാ​​​കേ​​​ണ്ടി​​​യി​​​രു​​​ന്ന​​​പ്പോ​​​ഴാ​​​ണ് ഇ​​​ത്. കേ​​​ര​​​ള​​​ത്തി​​​ല്‍ 2011 ലെ ​​​സെ​​​ന്‍സ​​​സ് പ്ര​​​കാ​​​രം 26.6 ശ​​​ത​​​മാ​​​ന​​​മാ​​​ണ് മു​​​സ്‍ലിം​​​ക​​​ള്‍ എ​​​ന്നും ഓ​​​ര്‍ക്ക​​​ണം.

മ​​​ദ്രാ​​​സ് സം​​​സ്ഥാ​​​ന​​​ത്തി​​​ലെ മ​​​ല​​​പ്പു​​​റ​​​ത്ത് നി​​​ന്ന് മു​​​സ്‍ലിം ലീ​​​ഗി​​ന്റെ ബി. ​​​പോ​​​ക്ക​​​ര്‍ സാ​​​ഹി​​​ബാ​​​ണ് ‘കേ​​​ര​​​ള​​​ദേ​​​ശ’​​​ത്തി​​​ല്‍ നി​​​ന്ന് സ്വ​​​ത​​​ന്ത്ര ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യം ലോ​​​ക്​​​​സ​​​ഭ​​​യി​​​ൽ എ​​​ത്തി​​​യ -ഏ​​​ക- മു​​​സ്‍ലിം പ്ര​​​തി​​​നി​​​ധി.

1957ല്‍ ​​​മ​​​ഞ്ചേ​​​രി​​​യി​​​ല്‍ നി​​​ന്ന് ബി.​​​പോ​​​ക്ക​​​ര്‍ സാ​​​ഹി​​​ബ് സ്വ​​​ത​​​ന്ത്ര​​​നാ​​​യി വി​​​ജ​​​യി​​​ച്ചു.​ കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള 18 എം.​​​പി​​​മാ​​​രി​​​ല്‍ അ​​​ദ്ദേ​​​ഹം മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു ഏ​​​ക മു​​സ്‍ലിം. 1962 ല്‍ 18 ​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളി​​​ല്‍ നി​​​ന്ന് 3 മു​​​സ്‍ലിം​​ക​​ൾ തെ​​​രെ​​​ഞ്ഞ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

കോ​​​ഴി​​​ക്കോ​​​ട് നി​​​ന്ന് സി.​​​എ​​​ച്ച്.​​ മു​​​ഹ​​​മ്മ​​​ദ് കോ​​​യ​​​യും മ​​​ഞ്ചേ​​​രി​​​യി​​​ല്‍നി​​​ന്ന് മു​​​ഹ​​​മ്മ​​​ദ് ഇ​​​സ്മാ​​​യി​​​ല്‍ സാ​​​ഹി​​​ബും പൊ​​​ന്നാ​​​നി​​​യി​​​ല്‍ നി​​​ന്ന് ക​​​മ്യൂ​​​ണി​​​സ്റ്റ് പ്ര​​​തി​​​നി​​​ധി​​​യാ​​​യി ഇ​​​മ്പി​​​ച്ചി​​​ബാ​​​വ​​​യു​​​മാ​​​യി​​​രു​​​ന്നു അ​​​ത്. 1967,1971 ലും ​​​ര​​​ണ്ടു​​​പേ​​​ര്‍^​​​കോ​​​ഴി​​​ക്കോ​​​ട് നി​​​ന്ന് ഇ​​​ബ്രാ​​​ഹിം സു​​​ലൈ​​​മാ​​​ന്‍ സേ​​​ട്ടും മ​​​ഞ്ചേ​​​രി​​​യി​​​ല്‍ നി​​​ന്ന് എം.​​​എം. ഇ​​​സ്മാ​​​യി​​​ലും (ര​​​ണ്ടു​​​പേ​​​രും മു​​​സ്ലിം​​​ലീ​​​ഗ്).1977 ല്‍ ​​​നാ​​​ല് പേ​​​ര്‍. കോ​​​ഴി​​​ക്കോ​​​ട് നി​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് സ്ഥാ​​​നാ​​​ര്‍ത്ഥി​​​യാ​​​യി വി.​​​കെ. സെ​​​യ്ദ് മു​​​ഹ​​​മ്മ​​​ദും മ​​​ഞ്ചേ​​​രി​​​യി​​​ല്‍ നി​​​ന്ന് ഇ​​​ബ്രാ​​​ഹിം സു​​​ലൈ​​​മാ​​​ന്‍ സേ​​​ട്ടും പൊ​​​ന്നാ​​​നി​​​യി​​​ല്‍ നി​​​ന്ന് ജി.​​​എം. ബ​​​നാ​​​ത്ത് വാ​​​ല​​​യും പാ​​​ല​​​ക്കാ​​​ട് നി​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് സ്ഥാ​​​നാ​​​ര്‍ത്ഥി​​​യാ​​​യി എ. ​​​സു​​​ന്ന സാ​​​ഹി​​​ബു​​​മാ​​​ണ്​ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്.

1980 ലും ​​​നാ​​​ല് പേ​​​ര്‍. കോ​​​ഴി​​​ക്കോ​​​ട് നി​​​ന്ന് സി.​​​പി.​​​എം സ്ഥാ​​​നാ​​​ര്‍ത്ഥി​​​യാ​​​യി ഇ.​​​കെ. ഇ​​​മ്പി​​​ച്ചി ബാ​​​വ, മ​​​ഞ്ചേ​​​രി​​​യി​​​ല്‍ നി​​​ന്ന് ഇ​​​ബ്രാ​​​ഹിം​​​സു​​​ലൈ​​​മാ​​​ന്‍ സേ​​​ട്ട്, പൊ​​​ന്നാ​​​നി​​​യി​​​ല്‍ നി​​​ന്ന് ബ​​​നാ​​​ത്ത്​ വാ​​​ല, ചി​​​റ​​​യ​​​ന്‍കീ​​​ഴി​​​ല്‍ നി​​​ന്ന് എ.​​​എ.​​​റ​​​ഹീം എ​​​ന്നി​​​വ​​​രാ​​​യി​​​രു​​​ന്നു അ​​​ത്. 1984, 1989 ല്‍ 3​​​പേ​​​ർ വീ​​​തം.

1991, 1996, 1998 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ര​​​ണ്ടു​​​പേ​​​ർ മാ​​​​ത്രം., 1999 ല്‍ ​​​ക​​​ണ്ണൂ​​​രി​​​ല്‍ നി​​​ന്നു​​​ള്ള എ.​​​പി. അ​​​ബ്ദു​​​ള്ള​​​കു​​​ട്ടി​​​യ​​​ട​​​ക്കം മൂ​​​ന്നു​​​പേ​​​ർ., 2004 ല്‍ ​​​മ​​​ഞ്ചേ​​​രി​​​യി​​​ല്‍നി​​​ന്ന് എ​​​ൽ.​​​ഡി.​​​എ​​​ഫി​​​ലെ ടി.​​​കെ. ഹം​​​സ​​​യ​​​ട​​​ക്കം ര​​ണ്ട്, 2009, 2014 ല്‍ ​​​വ​​​യ​​​നാ​​​ട്ടി​​​ലെ കോ​​​ണ്‍ഗ്ര​​​സ് സ്ഥാ​​​നാ​​​ര്‍ത്ഥി എം.​​​ഐ ഷാ​​​ന​​​വാ​​​സ് അ​​​ട​​​ക്കം മൂ​​ന്ന് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​യി​​​രു​​​ന്നു മു​​​സ്‍ലിം സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍.

2019ല്‍ ​​​മു​​സ്‍ലിം​​​ക​​​ൾ​​​ക്ക് നി​​​ർ​​​ണാ​​​യ​​​ക സ്വാ​​​ധീ​​​ന​​​മു​​​ള്ള, ര​​​ണ്ട് ത​​​വ​​​ണ മു​​​സ്‍ലിം അം​​​ഗം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട വ​​​യ​​​നാ​​​ട് സീ​​​റ്റ് കോ​​​ണ്‍ഗ്ര​​​സ് രാ​​​ഹു​​​ല്‍ ഗാ​​​ന്ധി​​​ക്കാ​​​യി ന​​​ൽ​​​കി. എ​​​ങ്കി​​​ലും ആ​​​ല​​​പ്പു​​​ഴ​​​യി​​​ല്‍ എ.​​​എം. ആ​​​രി​​​ഫ് അ​​​ട​​​ക്കം മൂ​​ന്ന് പേ​​​ര്‍ മു​​സ്‍ലിം​​ക​​ൾ എം.​​​പി​​​മാ​​​രാ​​​യി. അ​​​ഞ്ച് സീ​​​റ്റു​​​ക​​​ള്‍ എ​​​ങ്കി​​​ലും മു​​​സ്‍ലിം പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ക്ക് ല​​​ഭി​​​ക്കേ​​​ണ്ടി​​​യു​​​രു​​​ന്ന​​​പ്പോ​​​ഴാ​​​ണ് ഇ​​​ത്. ഇ​​ക്കു​​റിയും ഇതിന് മാറ്റമുണ്ടാകാൻ സാധ്യത കാണുന്നില്ല.

(ദലിത്, സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ച് അടുത്ത ദിവസം)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliticsRepresentativesLok Sabha Elections 2024Kerala News
News Summary - representatives which are not in the election
Next Story