പരശുറാം, വെസ്റ്റ്കോസ്റ്റ് എക്സ്പ്രസുകൾ പതിവുപോലെ സർവീസ് നടത്തും; സമയക്രമം മാറ്റിയത് റദ്ദാക്കി
text_fieldsപാലക്കാട്: പരശുറാം എക്സ്പ്രസിന്റെയും വെസ്റ്റ്കോസ്റ്റ് എക്സ്പ്രസിന്റെയും വിവിധ ദിവസങ്ങളിലെ സര്‍വീസ് പുനഃക്രമീകരിച്ചത് റെയില്‍വേ റദ്ദാക്കി. പാളത്തിലെ അറ്റകുറ്റപ്പണി കാരണം രണ്ട് ട്രെയിനുകളുടെയും യാത്രാസമയത്തിൽ വരുത്തിയ മാറ്റമാണ് പിൻവലിച്ചത്. ഈ ദിവസങ്ങളില്‍ രണ്ട് ട്രെയിനുകളും സാധാരണ സമയക്രമം പാലിച്ച് സര്‍വീസ് നടത്തുമെന്നും റെയില്‍വേ അറിയിച്ചു.
22638 മംഗളൂരു സെന്‍ട്രല്‍- ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ് മേയ് 10, 21, 24, ജൂണ്‍ നാല്, ഏഴ്, തീയതികളില്‍ സാധാരണ സമയക്രമം അനുസരിച്ച് സര്‍വീസ് നടത്തുമെന്നാണ് റെയില്‍വേയുടെ അറിയിപ്പ്. പതിവുപോലെ രാത്രി 11.45ന് തന്നെ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ് മംഗളൂരു സെന്‍ട്രലില്‍ നിന്ന് യാത്രതിരിക്കും. ഈ ദിവസങ്ങളില്‍ മംഗളൂരുവിനും ഉള്ളാളിനും ഇടയില്‍ വെസ്റ്റ്കോസ്റ്റിന്റെ സര്‍വീസ് റദ്ദാക്കുകയും ട്രെയിൻ ഉള്ളാളിൽ നിന്ന് പുറപ്പെടുമെന്നുമാണ് നേരത്തെ റെയില്‍വേ അറിയിച്ചിരുന്നത്.
16649 മംഗളൂരു സെന്‍ട്രല്‍-നാഗര്‍കോവില്‍ ജങ്ഷന് പരശുറാം എക്സ്പ്രസ് മേയ് 11, 22, 25, ജൂണ്‍ അഞ്ച്, എട്ട് തീയതികളില്‍ സാധാരണ സമയക്രമം പാലിച്ച് സര്‍വീസ് നടത്തും. ഈ ദിവസങ്ങളില്‍ പതിവുപോലെ രാവിലെ 05.05ന് പരശുറാം എക്സ്പ്രസ് മംഗളൂരു സെന്‍ട്രലില്‍ നിന്ന് യാത്രതിരിക്കും. ഈ ദിവസങ്ങളില്‍ പരശുറാം എക്സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകി പുറപ്പെടുമെന്നായിരുന്നു റെയില്‍വേ നേരത്തെ അറിയിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.