മലയാള സർവകലാശാലയിൽ നിയമനത്തിൽ സംവരണ അട്ടിമറി
text_fieldsആലപ്പുഴ: തിരൂർ തുഞ്ചെത്തെഴുച്ഛൻ മലയാള സർവകലാശാലയിലെ അധ്യാപന നിയമനങ്ങളുമായി ബന്ധപ്പെട്ട് പുതിയ വിവാദം. അസിസ്റ്റൻറ്, അസോസിയേറ്റ് പ്രഫസർ നിയമനങ്ങളിൽ സംവരണപ്പട്ടിക (റോസ്റ്റർ) മാറ്റിമറിച്ച് ഇഷ്ടക്കാരെ തിരുകിക്കയറ്റിയെന്നാണ് ആരോപണം.
സാഹിത്യപഠന വിഭാഗത്തിൽ യു.ജി.സി നിർദേശിക്കാത്ത 'കേരളീയ കലകളിൽ പഠനങ്ങൾ/പരിശീലനങ്ങൾ' അഭിലഷണീയം എന്ന പുതിയ യോഗ്യത ചേർത്തത് സ്വന്തക്കാരുടെ യോഗ്യത അനുസരിച്ചായിരുെന്നന്ന് പറയുന്നു. കലാപഠനത്തിൽ ഗവേഷണബിരുദമുള്ള തെൻറ വിദ്യാർഥിനിയെ ഉൾപ്പെടുത്താൻ വൈസ് ചാൻസലർതന്നെയാണ് ഇത് ചെയ്തതെന്നാണ് ആരോപണം.
യോഗ്യരായ തങ്ങളെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്ന ചില ഉദ്യോഗാർഥികളുടെ പരാതിയെത്തുടർന്ന് വീണ്ടും നടത്തിയ അഭിമുഖം പ്രഹസനമായിരുെന്നന്ന് ഉേദ്യാഗാർഥികൾ പറയുന്നു. ചിലർക്ക് മാത്രമായി ഓൺലൈൻ അഭിമുഖത്തിന് അവസരം ഒരുക്കി റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തിയെന്നും അവർ കുറ്റപ്പെടുത്തി.
കണ്ണൂർ സർവകലാശാലയിൽ സമാനമായി ഓൺലൈൻ അഭിമുഖം നടന്ന വേളയിൽ ചാൻസലർകൂടിയായ ഗവർണർ ഇടെപട്ട് റദ്ദാക്കിയതും ഒരിടത്തും ഈ മാർഗം സ്വീകരിക്കരുതെന്ന് നിർദേശിച്ചതുമാണ്. മതിയായ യോഗ്യതയുള്ള തെന്ന ഇൻറർവ്യൂവിൽനിന്ന് ഒഴിവാക്കിയെന്ന് കാണിച്ച് കെ.എം. അജി എന്ന ഉദ്യോഗാർഥി സർവകലാശാല അങ്കണത്തിൽ ഗവേഷണപ്രബന്ധം കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
പട്ടികജാതിക്കാർക്ക് അർഹതപ്പെട്ട ചലച്ചിത്ര പഠനവിഭാഗത്തിലേക്ക് മുന്നാക്ക സമുദായക്കാരിയെ നിയമിച്ചത് ഇടതുസഹയാത്രികെൻറ ബന്ധുബലത്തിലാണെന്ന് പറയുന്നു. മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കസംവരണം എന്ന മാനദണ്ഡമാണ് സർവകലാശാല സ്വീകരിച്ചത്. ഇവരെ നിയമിക്കാൻ സാഹിത്യരചന വിഭാഗത്തെ പട്ടികജാതി സംവരണത്തിലേക്ക് മാറ്റിയെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.