മുന്നാക്കക്കാരിലെ സംവരണം; സ്വാഗതം ചെയ്ത് എൻ.എസ്.എസ്
text_fieldsതിരുവനന്തപുരം: മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകാനുള്ള കേന്ദ്ര സർ ക്കാർ തീരുമാനം സ്വാഗതാർഹമെന്ന് എൻ.എസ്.എസ്.
കഴിഞ്ഞ അര നൂറ്റാണ്ടിലേറെക്കാലമായുള്ള എൻ.എസ്.എസ് ആവശ്യപ്പെട്ടു വരുന്ന കാര്യമാണിത്. സാമൂഹിക നീതി നടപ്പാക്കുന്നതിനായുള്ള കേന്ദ്ര സർക്കാറിെൻറ നീതി ബോധവും ഇച്ഛാശക്തിയുമാണ് മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകാനുള്ള തീരുമാനത്തിലൂടെ തെളിഞ്ഞതെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പ്രസ്താവനയിലൂടെ അറിയിച്ചു.
മുന്നാക്ക സമുദായത്തിൽ വാർഷിക വരുമാനം എട്ടു ലക്ഷത്തിന് താഴെയുള്ളവർക്ക് സർക്കാർ-അർധ സർക്കാർ ജോലികളിലും ഉന്നത വിദ്യാഭ്യാസ രംഗത്തും 10 ശതമാനം സംവരണം ഏർപ്പെടുത്തുന്നതിനായി ഭരണഘടനയുടെ 15,16 വകുപ്പുകളിൽ ഭേദഗതി ചെയ്യാനാണ് കേന്ദ്ര തീരുമാനം. നാളെ തന്നെ ഇതു സംബന്ധിച്ച ബിൽ പാർലമെൻറിൽ അവതരിപ്പിച്ചേക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.