Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭിന്നശേഷി അധ്യാപക...

ഭിന്നശേഷി അധ്യാപക സംവരണം: അഭിപ്രായം പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയെ അറിയിക്കാമെന്ന് വി ശിവൻകുട്ടി

text_fields
bookmark_border
ഭിന്നശേഷി അധ്യാപക സംവരണം: അഭിപ്രായം പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയെ അറിയിക്കാമെന്ന് വി ശിവൻകുട്ടി
cancel

തിരുവനന്തപുരം : ഭിന്നശേഷി അധ്യാപക സംവരണവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് സംബന്ധിച്ചുള്ള അഭിപ്രായങ്ങൾ പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷിനെ അറിയിക്കാമെന്ന് മന്ത്രി വി ശിവൻകുട്ടി. ഭിന്നശേഷി അധ്യാപക നിയമനം സംബന്ധിച്ച് വിവിധ കോടതി ഉത്തരവുകൾ ഉണ്ടായിരുന്നു. സങ്കീർണമായ പ്രശ്നമായി ഇത് തുടർന്നു.

ഇതിന്റെ വിവിധ വശങ്ങൾ ഹൈക്കോടതിയെ ബോധ്യപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ ഒരു ഉത്തരവ് ഹൈക്കോടതിയിൽ നിന്നും ഉണ്ടായി. ഈ ഉത്തരവിനെ അടിസ്ഥാനമാക്കി ഭിന്നശേഷി അധ്യാപക സംവരണം സംബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് പൊതുഉത്തരവ് ഇറക്കി. ഈ ഉത്തരവ് സംബന്ധിച്ച് എന്തെങ്കിലും അഭിപ്രായങ്ങളോ ആശയക്കുഴപ്പങ്ങളോ ഉണ്ടെങ്കിൽ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ഇത് രേഖാമൂലം ഏപ്രിൽ ഒന്നിനകം അറിയിക്കാമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V Sivankutty
News Summary - Reservation of differently-abled teachers: V Sivankutty may convey the opinion to the Principal Secretary of Public Education
Next Story