സംവരണം: കോടതികൾ ചരിത്രയാഥാർഥ്യങ്ങളെ നിരാകരിക്കുന്നുവെന്ന് പുന്നല ശ്രീകുമാർ
text_fieldsഹരിപ്പാട് : സംവരണത്തിന്റെ ഉത്ഭവം ജാതിവിവേചനമല്ലെന്നും പട്ടിക വിഭാഗങ്ങൾ അഭിമുഖീകരിച്ച നീതികേടിന്റെ പരിഹാരമാണ് സംവരണമെന്നും നിരീക്ഷിക്കുന്ന കോടതികൾ ചരിത്രയാഥാർഥ്യങ്ങളെ നിരാകരിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് കെ.പി.എം.എസ്. ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. ആലപ്പുഴ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംവരണത്തെക്കുറിച്ച് കാര്യക്ഷമതാ വാദികൾ നിലപാട് വ്യക്തമാക്കണം. സംവരണം കാര്യക്ഷമതയെ ഹനിക്കുമെന്ന് വാദമുയർത്തിയവർ ഇന്ന് സംവരണത്തിന്റെ ഗുണഭോക്താക്കളായി മാറി. ഇത്തരം പരിരക്ഷകൾ രാജ്യ പുരോഗതിയെ ബാധിക്കുമെന്നും, മികവുള്ളവർ പിൻമടങ്ങുമെന്നും വാദമുന്ന യിച്ചവരുടെ നിലപാടിൽ ഇപ്പോൾ എന്തുമാറ്റമാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു.
ഹരിപ്പാട് എസ് ആൻഡ് എസ് ഓഡിറ്റോറിയത്തിൽ നടന്ന പരാപാടിയിൽ സംസ്ഥാന പ്രസിഡന്റ് എൽ. രമേശൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഖജാൻജി ബൈജു കലാശാല, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ പി. ജനാർദനൻ, എ.പി. ലാൽകുമാർ, ടി.ജി. ഗോപി, സി.കെ. ഉത്തമൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.