ജാതി സംവരണം: എൻ.എസ്.എസിന് സുപ്രീംകോടതിയിൽ തിരിച്ചടി
text_fieldsന്യൂഡൽഹി: കേരളത്തിൽ ജാതി സംവരണം അവസാനിപ്പിച്ച് പകരം സാമ്പത്തിക സംവരണം കൊണ്ടുവരണമെന്ന നായർ സർവിസ് സൊസൈറ്റി (എൻ.എസ്.എസ്) ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ ആവശ്യം പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി. എൻ.എസ്.എസിെൻറ ഹരജിയിൽ ഉന്നയിക്കുന്ന വിഷയം അവതരിപ്പിക്കാൻ 10 മിനിറ്റെങ്കിലും അനുവദിക്കണമെന്ന ആവശ്യവും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളി. എൻ.എസ്.എസിെൻറ ഹരജിക്ക് ഒപ്പം ജാതി സംവരണത്തിനെതിരെ സമാനമായ ഹരജിയുമായി വന്ന കേരള വൈശ്യക്ഷേമ സഭയോടും ഇേത പറയാനുള്ളൂ എന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു. തുടർന്ന് ഇരുവരുടെയും ഹരജികൾ കോടതി തള്ളി.
സാമൂഹിക പരിഷ്കരണം നടന്ന കേരളത്തിൽ, ഭരണഘടന വ്യവസ്ഥചെയ്യുന്ന പിന്നാക്ക സംവരണം ആവശ്യമിെല്ലന്നും സംവരണം തുടർന്നാൽ അത് സാമൂഹിക അനീതിക്ക് വഴിവെക്കുമെന്നും അതിനാൽ ജാതി സംവരണം നിർത്തലാക്കണമെന്നും ആവശ്യപ്പെട്ടാണ് സുകുമാരൻ നായർ സുപ്രീംകോടതിയിലെത്തിയത്. ആറു ദശകങ്ങളായി തുടർന്നുവരുന്ന ജാതി സംവരണം സമൂഹത്തിൽ വിപരീതഫലമാണ് ഉണ്ടാക്കിയതെന്നും വിദ്യാഭ്യാസം, സർക്കാർ ജോലി എന്നിവയിൽ മുന്നാക്ക വിഭാഗത്തിൽപെട്ട നായർ സമുദായാംഗങ്ങൾക്ക് പ്രതികൂലമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും സുകുമാരൻ നായർ ബോധിപ്പിച്ചു. കേരളത്തിലെ ഭൂമി അധികമുണ്ടായിരുന്നത് നായന്മാർക്കായിരുന്നുവെന്നും ഭൂപരിഷ്കരണ നിയമത്തിലൂടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഈഴവർ ഭൂവുടമകളായെന്നും എന്നിട്ടും സർക്കാർ രേഖകളിൽ നായർ വിഭാഗം മുന്നാക്കക്കാരും ഈഴവർ പിന്നാക്കക്കാരുമായി തുടരുകയാണെന്നും ഹരജി കുറ്റപ്പെടുത്തി.
എന്നാൽ, തിങ്കളാഴ്ച കേസ് ആദ്യമായി പരിഗണനക്കെടുത്തപ്പോൾ തന്നെ ജസ്റ്റിസ് അരുൺ മിശ്ര ഇത്തരം ഹരജികളൊന്നും അനുവദിക്കാനാവില്ലെന്നും തങ്ങൾ ഇത് കേൾക്കില്ലെന്നും പറഞ്ഞു. സുപ്രീംകോടതി േനരത്തേ പുറെപ്പടുവിച്ച വിധികളുടെ അടിസ്ഥാനത്തിലാണ് ഹരജിയെന്ന് എൻ.എസ്.എസിനുവേണ്ടി ഹാജരായ അഡ്വ. വെങ്കിട്ടരമണ പറഞ്ഞുനോക്കിയെങ്കിലും പരിഗണിക്കാനാവില്ലെന്ന് ജസ്റ്റിസ് വിനീത് ശരൺകൂടി ഉൾെപ്പടുന്ന ബെഞ്ച് തീർത്തു പറഞ്ഞു. വിഷയം അവതരിപ്പിക്കാൻ 10 മിനിറ്റ് എങ്കിലും അനുവദിക്കണമെന്ന് വെങ്കിട്ടരമണ ആവശ്യപ്പെട്ടപ്പോൾ എങ്കിൽ പിന്നെ അതുകഴിഞ്ഞ് ഹരജി തള്ളി തങ്ങൾ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര തിരിച്ചടിച്ചു.
വേണമെങ്കിൽ ൈഹകോടതിയെ സമീപിച്ചോളൂ എന്നും തങ്ങളിത് കേൾക്കില്ലെന്നും പറഞ്ഞ് ബെഞ്ചിലെ ഇരു ജഡ്ജിമാരും ഹരജി മടക്കി നടപടി അവസാനിപ്പിച്ചു. തങ്ങളുടെ ഹരജി എന്തുചെയ്യുമെന്ന സംശയമുന്നയിച്ച കേരള വൈശ്യക്ഷേമ സഭയുടെ അഭിഭാഷകൻ അഡ്വ. വി.കെ. ബിജുവിനോട് ആ ഹരജിയിലും ഇതേ നിലപാടാണ് തങ്ങൾക്കെന്ന് ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.