ഭിന്നശേഷി സംവരണം: കോടതി നിർദേശം കൂടി പരിഗണിച്ചെന്ന് വിദ്യാഭ്യാസ വകുപ്പ്
text_fieldsമലപ്പുറം: സർക്കാർ, എയ്ഡഡ് സ്കൂളിലെ ഭിന്നശേഷി സംവരണം കോടതി നിർദേശങ്ങളുടെയും സർക്കാർ ഉത്തരവുകളുടെയും അടിസ്ഥാനത്തിൽ മാത്രമേ നടപ്പാക്കാൻ കഴിയൂവെന്ന് വിദ്യാഭ്യാസ വകുപ്പ്. പി. ഉബൈദുല്ല എം.എൽ.എ നിയമസഭയിലുന്നയിച്ച ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിരവധി അപ്പീലുകൾ ഹൈകോടതിയുടെ പരിഗണനയിലുണ്ട്. കോടതി നിർദേശവും സർക്കാർ ഉത്തരവുകളും മാനിച്ച് മാത്രമേ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ കഴിയൂവെന്ന് നിയമസഭയിൽ വിദ്യാഭ്യാസ വകുപ്പ് നൽകിയ മറുപടിയിൽ പറയുന്നു.
നിലവിൽ ഭിന്നശേഷി സംവരണ നടപടികളും തസ്തിക നിർണയങ്ങളും പൂർത്തിയാക്കാത്തതിനാൽ വിദ്യാഭ്യാസ മേഖലയിൽ വലിയ പ്രയാസം നേരിടുന്നുണ്ടെന്ന് പി. ഉബൈദുല്ല എം.എൽ.എ പറഞ്ഞു. പൊതുവിദ്യാലയങ്ങളിൽ ഭൗതിക സാഹചര്യവും കുട്ടികളും വർധിക്കുന്നുണ്ടെങ്കിലും അധ്യാപകരുടെ കുറവ് വലിയതോതിൽ ബാധിക്കുന്നുണ്ട്. കൂടാതെ ഫണ്ടിന്റെ അപര്യാപ്തതമൂലം ഉച്ചഭക്ഷണ പദ്ധതി നഷ്ടപ്പെടുന്ന സ്ഥിതിയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.