റിസർവ് ബാങ്കും സർക്കാറുമായി ഉരസൽ
text_fieldsന്യൂഡൽഹി: രഘുറാം രാജനു പിന്നാലെ പുതിയ റിസർവ് ബാങ്ക് ഗവർണർ ഉർജിത് പേട്ടലും സഹപ്രവർത്തകരും കേന്ദ്രസർക്കാറുമായി ഇടയുന്നു. റിസർവ് ബാങ്കിെൻറ സാമ്പത്തികനയ സ്വാതന്ത്ര്യത്തിൽ കൈകടത്താൻ സർക്കാർ തുടർച്ചയായി ശ്രമിക്കുന്ന സാഹചര്യത്തിലാണിത്.
തകർന്ന സാമ്പത്തികരംഗം മെച്ചപ്പെടുത്താൻ ധനമന്ത്രി അരുൺ ജെയ്റ്റലി മുന്നോട്ടുവെച്ച ചില ഒറ്റമൂലി പ്രയോഗങ്ങൾ ബാങ്കുകളുടെ ആരോഗ്യം തകർക്കുമെന്ന് ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക് നടപ്പാക്കിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിനു പിന്നാലെ, മുൻഗവർണർ രഘുറാം രാജനുമായി സർക്കാർ ഉടക്കിയിരുന്നു. പതിവിനു വിപരീതമായി കാലാവധി നീട്ടിക്കൊടുക്കാതെ പറഞ്ഞുവിട്ടു. എന്നാൽ, നോട്ട് അസാധുവാക്കൽ വിഷയത്തിൽ പ്രധാനമന്ത്രിക്ക് പിഴച്ചുവെന്ന് പിന്നീട് തെളിഞ്ഞു. രഘുറാം രാജനു പകരം, വിശ്വസ്ത വിധേയനായി സർക്കാർ കണ്ട ഉർജിത് പേട്ടലാണ് ഇേപ്പാൾ സുഖകരമല്ലാത്ത നിർദേശങ്ങൾക്ക് വഴങ്ങാൻ മടിക്കുന്നത്. െഡപ്യൂട്ടി ഗവർണർമാരും സർക്കാർ ഉപദേശങ്ങൾ കണ്ണടച്ചു നടപ്പാക്കാൻ തയാറല്ല.
നോട്ട് അസാധുവാക്കലിനു പിന്നാലെ പൊതുമേഖല ബാങ്കുകളിലെ വൻകിട വായ്പാ ക്രമക്കേടുകളും ബാങ്കിങ് സംവിധാനത്തെ തളർത്ത വിഷയമാണ്. ബാങ്കുകളെ കരകയറ്റാൻ റിസർവ് ബാങ്ക് വായ്പച്ചട്ടം, കിട്ടാക്കടം തുടങ്ങിയവയിൽ നിരവധി പുതിയ നിബന്ധനകൾ കൊണ്ടുവന്നു. ബാങ്കുകൾ റിസർവ് ബാങ്കിൽ സൂക്ഷിക്കേണ്ട കരുതൽ ധനത്തിെൻറ തോത് ഉയർത്തി. എന്നാൽ, പെട്രോൾ വിലക്കയറ്റം, രൂപയുടെ തകർച്ച തുടങ്ങിയവ മൂലം കടുത്ത മാന്ദ്യം നിലനിൽക്കുന്നതിനാൽ വായ്പച്ചട്ടങ്ങളിലും മറ്റും ഉദാരത നൽകി വിപണിയെ ഉണർത്തുന്ന കൃത്രിമ സാഹചര്യം സൃഷ്ടിക്കണമെന്നാണ് സർക്കാറിെൻറ ഉള്ളിലിരിപ്പ്. പക്ഷേ, സാമ്പത്തിക അച്ചടക്കം പാലിക്കാതെ വഴിവിട്ട രീതികളിലേക്ക് നീങ്ങാൻ റിസർവ് ബാങ്ക് തയാറല്ല.
പണപ്പെരുപ്പം മുൻനിർത്തി പലിശ നിരക്കിൽ മാറ്റം വരുത്താൻ റിസർവ് ബാങ്ക് തയാറല്ല. കിട്ടാക്കടം തരംതിരിച്ച് റിസർവ് ബാങ്ക് കൊണ്ടുവന്ന ചട്ടങ്ങളെ സർക്കാർ എതിർക്കുന്നു. വജ്രരാജാവ് നീരവ് മോദി ഇന്ത്യയിൽനിന്ന് കടന്ന ശേഷം പൊതുമേഖല ബാങ്കുകളെ നിയന്ത്രിക്കുന്നതിന് കൂടുതൽ അധികാരം വേണമെന്ന് റിസർവ് ബാങ്ക് ആവശ്യപ്പെടുന്നെങ്കിലും സർക്കാർ അനുവദിച്ചില്ല. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന െഎ.എൽ.എഫ്.എസ് പോലെയുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കായി ആശ്വാസ പാക്കേജ് നടപ്പാക്കാൻ സർക്കാർ സമ്മർദം ചെലുത്തിയിട്ടും റിസർവ് ബാങ്ക് തയാറല്ല.
സർക്കാറിനെ കടുത്ത ഭാഷയിൽ വിമർശിച്ച് െഡപ്യൂട്ടി ഗവർണർ വിരാൾ ആചാര്യ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. റിസർവ് ബാങ്കിെൻറ പ്രവർത്തനങ്ങളിൽ ഇടപെടുന്നതിൽനിന്ന് സർക്കാർ മാറി നിൽക്കണമെന്ന് അദ്ദേഹം പരസ്യമായി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.