സഹകരണ സംഘങ്ങൾക്ക് റിസർവ് ബാങ്ക് നിയന്ത്രണം; സർക്കാറുകളുടെ വിശദീകരണം തേടി
text_fieldsകൊച്ചി: സഹകരണ സംഘങ്ങൾ റിസർവ് ബാങ്ക് നിയന്ത്രണത്തിലാക്കുന്ന ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതിക്കെതിരായ ഹരജിയിൽ ഹൈകോടതി കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ വിശദീകരണം തേടി.
റിസർവ് ബാങ്കിെൻറ നിയന്ത്രണമുണ്ടായാൽ ബോർഡ് ഒാഫ് മാനേജ്മെൻറിന് രൂപം നൽകാനും സി.ഇ.ഒയെ നിയമിക്കാനും നിർബന്ധിതരാകുമെന്നും സഹകരണ സംഘങ്ങളുടെ ജനറൽ ബോഡി തെരഞ്ഞെടുക്കുന്ന ബോർഡ് ഒാഫ് ഡയറക്ടറേറ്റിന് പുറെമ സമാന്തര അധികാര കേന്ദ്രം രൂപം കൊള്ളുമെന്നും ചൂണ്ടിക്കാട്ടി തിരുവല്ല ഈസ്റ്റ്, ഗുരുവായൂർ കോഒാപറേറ്റിവ് ബാങ്കുകൾ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
റിസർവ് ബാങ്കിനും സിംഗിൾ ബെഞ്ച് നോട്ടീസ് ഉത്തരവായി. 1949ലെ ബാങ്കിങ് നിയന്ത്രണ നിയമത്തിൽ 2020ലെ ഭേദഗതിയിലൂടെ സർവിസ് സഹകരണ ബാങ്കുകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ റിസർവ് ബാങ്കിന് അധികാരം നൽകുന്നതിനെയാണ് ഹരജിക്കാർ ചോദ്യം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.