കേരള ബാങ്കിന് റിസർവ് ബാങ്കിന്റെ അനുമതിയില്ല –ചെന്നിത്തല
text_fieldsകോഴിക്കോട്: റിസർവ് ബാങ്കിന്റെ അന്തിമ അനുമതി കൂടാതെയാണ് സംസ്ഥാന സര്‍ക്കാര്‍ കേ രള ബാങ്ക് രൂപവത്കരിച്ച് പ്രഖ്യാപനം നടത്തിയതെന്നും ഇത് ക്രമവിരുദ്ധമാണെന്നും പ്ര തിപക്ഷ നേതാവ് രമേശ് െചന്നിത്തല.
പ്രാഥമിക നടപടി പൂർത്തിയാക്കാനുള്ള അനുമതിയാ ണ് ഹൈകോടതി നല്‍കിയത്. റിസർവ് ബാങ്ക് മുന്നോട്ടുവെച്ച 19 ഉപാധികള്‍ സ്വീകാര്യമാണോ എന ്ന് പരിശോധിച്ച് അന്തിമ അനുമതി നല്‍കാനാണ് കോടതി നിർദേശം നല്‍കിയത് എന്നും അന്തിമ അനു മതി ലഭിച്ച ശേഷമേ കേരള ബാങ്ക് രൂപവത്കരിക്കാനാവൂ എന്നും അദ്ദേഹം വാർത്താസമ്മേളനത ്തിൽ പറഞ്ഞു.
ലയനത്തിന് താൽക്കാലിക അനുമതി മാത്രമേ സുപ്രീംകോടതി നല്‍കിയിട്ടുള്ളൂ. പൂർണ അനുമതി ലഭിക്കുമ്പോള്‍ അപാകത ഉണ്ടെങ്കില്‍ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യം കോടതി ഹര്‍ജിക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. അതിനാല്‍, കേസുമായി മുന്നോട്ടുപോകും.
സഹകരണ പ്രസ്ഥാനത്തിലെ 1.53 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിലാണ് സി.പി.എമ്മിെൻറ കണ്ണ് - -അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, കെ. പ്രവീൺ കുമാർ, എൻ. സുബ്രഹ്മണ്യൻ, അഡ്വ. പി.എം. നിയാസ്, കെ.സി. അബു തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
രണ്ടാം ധവളപത്രത്തിന് ധനമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്
കോഴിക്കോട്: സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രണ്ടാം ധവളപത്രം ഇറക്കാന്‍ ധനമന്ത്രി തോമസ് െഎസക്കിെന വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്നു വര്‍ഷം മുമ്പ് പുറത്തിറക്കിയ ധവളപത്രത്തിലെ എന്തെല്ലാം നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചെന്ന് ധനമന്ത്രി വ്യക്തമാക്കണം. സര്‍ക്കാറിെൻറ ധൂര്‍ത്ത് കാരണം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ യു.ഡി.എഫ് സമാന്തര ധവളപത്രം ഇറക്കുമെന്നും കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ഡി. സതീശന് ചെയര്‍മാനായ ഉപസമിതിയെ ഇതിന് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെയും സംഘത്തിെൻറയും വിദേശ പര്യടനം ഉല്ലാസയാത്ര മാത്രമാണ്. ആവശ്യമില്ലാതെ കുടുംബ സമേതം വിദേശയാത്ര നടത്തുന്ന മുഖ്യമന്ത്രി സംസ്ഥാനത്തിന് ഗുണകരമായ ഏതെങ്കിലും കരാര്‍ ഉറപ്പിച്ചോയെന്ന് വ്യക്തമാക്കണം.
യൂനിവേഴ്സിറ്റി രജിസ്ട്രാർ തലത്തില്‍ തീരുമാനിക്കേണ്ട കാര്യത്തിനാണ് ഒസാക്കാ യൂനിവേഴ്സിറ്റി എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി നേരിട്ട് പോയത്. തോഷിബ കരാറിെൻറ പേരില്‍ നടത്തിയതും ഉല്ലാസയാത്രയാണ്. നവംബറിൽ ജീവനക്കാരുെട ശമ്പള ബില്ലും മുഖ്യമന്ത്രിയുടെ വിദേശയാത്ര ബില്ലും മാത്രമാണ് ട്രഷറി പാസാക്കിയത് -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.