കരുതൽ മേഖല: പരാതി പ്രളയം
text_fieldsതിരുവനന്തപുരം: കരുതൽ മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളില്‍ ആരംഭിച്ച ഹെല്പ് ഡെസ്ക്കിലേക്ക് പരാതി പ്രവാഹം. ചൊവ്വാഴ്ച മാത്രം ലഭിച്ചത് 5152 പരാതികൾ. ഇതുവരെ 26,030 പരാതി ലഭിച്ചു. ജനുവരി ഏഴുവരെയാണ് പരാതികള്‍ നൽകാനുള്ള സമയമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
കരുതൽ മേഖല സംബന്ധിച്ച കേസ് ജനുവരി 11ന് സുപ്രീംകോടതി പരിഗണിക്കും. ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ നേരിട്ടുള്ള സ്ഥലപരിശോധനകൂടി നടത്തി പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കാനുള്ള നടപടികളാണ് തുടരുന്നത്. ഇതിനിടെ, ഉപഗ്രഹ സര്‍വേയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ട് മാത്രം ആദ്യഘട്ടത്തില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനും നേരിട്ടുള്ള സ്ഥലപരിശോധന റിപ്പോര്‍ട്ട് പിന്നീട് നൽകാനും സർക്കാർ ആലോചിക്കുന്നുണ്ട്.
ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മാത്രം സമര്‍പ്പിച്ചാല്‍ അത് സംസ്ഥാനത്തിന് തിരിച്ചടിയാകുമോ എന്ന ചോദ്യമുയരുന്നുണ്ട്. നിലവില്‍ ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചത് മലബാര്‍ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട പഞ്ചായത്തുകളിലാണ്. ഇവിടെ മാത്രം 5346 പരാതി ലഭിച്ചു. ഇതില്‍തന്നെ ചക്കിട്ടപ്പാറ പഞ്ചായത്തില്‍ 4061 പരാതികളാണ് ലഭിച്ചത്. മംഗളവനം, വയനാട് എന്നിവിടങ്ങളുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച വരെ വനംവകുപ്പിന് പരാതികളൊന്നും ലഭിച്ചില്ലെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.