റിസർവ് വാച്ചർ റാങ്ക് ലിസ്റ്റ്: ഒഴിവുകൾ മറച്ചുവെച്ച് വനം വകുപ്പ്
text_fieldsകോട്ടയം: റിസർവ് വാച്ചർ/ ഡിപ്പോ വാച്ചർ തസ്തികയിൽ ഒഴിവുകൾ മറച്ചുവെച്ച് വനം വകുപ്പ്. ഒഴിവുകളെക്കുറിച്ച് ഉദ്യോഗാർഥികൾക്ക് വിവരം നൽകാനോ റാങ്ക് ലിസ്റ്റിൽനിന്ന് യഥാസമയം നിയമനം നടത്താനോ അധികൃതർ തയാറാകുന്നില്ല. 3632 പേരുൾപ്പെട്ട റാങ്ക്ലിസ്റ്റിെൻറ കാലാവധി ഡിസംബറിൽ തീരാനിരിക്കെ ആകെ നിയമനം ലഭിച്ചത് 129 പേർക്ക് മാത്രമാണ്. അതേസമയം, നിരവധി പേർ സമാനതസ്തികയിൽ താൽക്കാലികക്കാരുണ്ട്.
2017 ഫെബ്രുവരിയിലാണ് റിസർവ് വാച്ചർ/ ഡിപ്പോ വാച്ചർ തുടങ്ങി 12 തസ്തികകളിലേക്ക് പി.എസ്.സി പരീക്ഷ നടത്തിയത്. 2018 ഡിസംബർ 21ന് റാങ്ക്ലിസ്റ്റ് നിലവിൽ വന്നു. ഏറ്റവും കൂടുതൽ നിയമനം ലഭിച്ചത് പാലക്കാട്, കൊല്ലം ജില്ലകളിലാണ്. പാലക്കാട് ജില്ലയിൽ 60പേർക്കും കൊല്ലത്ത് 29 പേർക്കും നിയമനം ലഭിച്ചപ്പോൾ മറ്റ് ജില്ലകളിൽ 10ൽ താഴെ പേർക്കേ നിയമനം ലഭിച്ചിട്ടുള്ളൂ. തിരുവനന്തപുരത്ത് 205 പേരുടെ ലിസ്റ്റിൽനിന്ന് രണ്ടുപേർക്കും കണ്ണൂരിൽ 203 പേരുടെ ലിസ്റ്റിൽനിന്ന് ഒരാൾക്കും മാത്രമാണ് നിയമനം ലഭിച്ചത്.
വയനാട് -അഞ്ച്, എറണാകുളം -എട്ട്, കാസർകോട് -അഞ്ച്, കോഴിക്കോട് -ഒന്ന്, മലപ്പുറം -രണ്ട്, ഇടുക്കി -നാല്, തൃശൂർ -അഞ്ച്, പത്തനംതിട്ട -നാല്, കോട്ടയം -അഞ്ച് എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ നിയമനം ലഭിച്ചവരുടെ എണ്ണം. നിയമനം വൈകുന്നതിന് കാരണമായി ഒഴിവില്ലെന്ന മറുപടി മാത്രമാണ് അധികൃതർ നൽകുന്നത്. എന്നാൽ, വിവരാവകാശ നിയമപ്രകാരം ഒഴിവുകളുടെ എണ്ണം അന്വേഷിക്കുേമ്പാൾ കൃത്യം മറുപടി നൽകുന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.