Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംവരണ വാർഡുകൾ: പത്ത്​...

സംവരണ വാർഡുകൾ: പത്ത്​ തദ്ദേശസ്വയംഭരണ സ്​ഥാപനങ്ങളിൽ നാളെ വീണ്ടും നറുക്കെടുപ്പ്​

text_fields
bookmark_border
election
cancel

തിരുവനന്തപുരം: പത്ത്​ തദ്ദേശ സ്വയംഭരണ സ്​ഥാപനങ്ങളിലെ സംവര വാർഡുകൾ നിർണയിക്കാൻ പുനർവിജ്​ഞാപനം പുറപ്പെടുവിച്ചതായി സംസ്​ഥാന തെരഞ്ഞെടുപ്പ്​ കമീഷണർ വി. ഭാസ്​കരൻ അറിയിച്ചു. പാലാ, കോതമംഗലം, മലപ്പുറം നഗരസഭകൾ, കൊല്ലം ജില്ലയിലെ ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത്, പത്തനംതിട്ട ജില്ലയിലെ അയിരൂർ, മൈലപ്ര ഗ്രാമപഞ്ചായത്തുകൾ, എറണാകുളം ജില്ലയിലെ കാലടി, ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തുകൾ, പറവൂർ ബ്ലോക്ക് പഞ്ചായത്ത്, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലാണ്​ വീണ്ടും നറുക്കെടുപ്പ്​ നടക്കുക.

ബുധനാഴ്​ച നറുക്കെടുപ്പ് നടത്താനാണ് നിർദേശം. നഗരസഭകളിൽ അതത് നഗരകാര്യ ജോയിൻറ്​ ഡയറക്ടർമാരെയും ഗ്രാമ/ബ്ലോക്ക് പഞ്ചായത്തുകളിൽ അതാത് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പി​െൻറ ഭാഗമായി വാർഡുകളുടെ സംവരണ സ്ഥാനങ്ങൾ ആവർത്തന ക്രമമനുസരിച്ച് നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്ന പ്രക്രിയ കഴിഞ്ഞയാഴ്​ച പൂർത്തീകരിച്ചിരുന്നു. എന്നാൽ, ഹൈകോടതിയുടെ ഉത്തരവ് പ്രകാരം ചിലയിടങ്ങളിൽ പുനർ വിജ്ഞാപനം നടത്തുകയായിരുന്നു.

ര​ണ്ടു​ത​വ​ണ തു​ട​ർ​ച്ച​യാ​യി സം​വ​ര​ണ സീ​റ്റാ​യി​രു​ന്ന എ​ട്ട് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വാ​ർ​ഡു​ക​ൾ മൂ​ന്നാം ത​വ​ണ​യും സം​വ​ര​ണ​മാ​ക്കി മാ​റ്റി​യ ന​ട​പ​ടി കഴിഞ്ഞദിവസം ഹൈ​കോ​ട​തി റ​ദ്ദാ​ക്കിയിരുന്നു. കോ​ത​മം​ഗ​ലം, മ​ല​പ്പു​റം ന​ഗ​ര​സ​ഭ​ക​ളി​െ​ല​യും പ​റ​വൂ​ർ, കൊ​ണ്ടോ​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും അ​യി​രൂ​ർ, ശാ​സ്താം​കോ​ട്ട, മൈ​ല​പ്പാ​റ, ശ്രീ​മൂ​ല​ന​ഗ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​െ​ല​യും ഓ​േ​രാ വാ​ർ​ഡി​െൻറ കാ​ര്യ​ത്തി​ലാ​ണ് ജ​സ്​​റ്റി​സ് പി.​ബി. സു​രേ​ഷ് കു​മാ​റിെൻറ ഉ​ത്ത​ര​വ്.

ക​ഴി​ഞ്ഞ ര​ണ്ടു​ത​വ​ണ തു​ട​ർ​ച്ച​യാ​യി സം​വ​ര​ണ​മാ​യി​രു​ന്ന ഈ ​വാ​ർ​ഡു​ക​ളെ ഒ​ഴി​വാ​ക്കി​യ​ശേ​ഷം ശേ​ഷി​ക്കു​ന്ന ജ​ന​റ​ൽ വാ​ർ​ഡു​ക​ളി​ൽ​നി​ന്ന് ന​റു​ക്കെ​ടു​ത്ത് ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ സം​വ​ര​ണ വാ​ർ​ഡു​ക​ൾ നി​ർ​ണ​യി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശിക്കുകയും ചെയ്​തു.

എ​റ​ണാ​കു​ള​ത്തെ കാ​ല​ടി ഗ്രാ​മപ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡും പാ​ലാ ന​ഗ​ര​സ​ഭ​യി​ലെ ആ​റാം ഡി​വി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം വ​രു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് കോ​ട​തി സ​മാ​ന ഉ​ത്ത​ര​വി​ട്ടി​രു​ന്നു. സ​മാ​ന​പ്ര​ശ്നം ഉ​ന്ന​യി​ച്ചു​ള്ള 40ലേ​റെ ഹ​ര​ജി​ക​ൾ ഇ​നി​യും കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ഇ​വ തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണ​ന​ക്കെ​ത്തി​യെ​ങ്കി​ലും ചൊ​വ്വാ​ഴ്ച വാ​ദം തു​ട​രാ​നാ​യി മാ​റ്റി.

തു​ട​ർ​ച്ച​യാ​യി സം​വ​ര​ണം ചെ​യ്യ​പ്പെ​ടാ​ത്ത വി​ധം വാ​ർ​ഡു​ക​ളു​ടെ പു​ന​ർ​നി​ർ​ണ​യം സാ​ധ്യ​മാ​യി​രി​ക്കെ ര​ണ്ട് ത​വ​ണ​യി​ല​ധി​കം ഒ​രു വാ​ർ​ഡ് തു​ട​ർ​ച്ച​യാ​യി സം​വ​ര​ണം ചെ​യ്യ​പ്പെ​ടു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും അ​തി​നാ​ൽ ന​ട​പ​ടി നി​ല​നി​ൽ​ക്കി​ല്ലെ​ന്നും കോ​ട​തി വി​ല​യി​രു​ത്തി.

ഇ​ത്ത​ര​ത്തി​ൽ സം​വ​ര​ണ​വാ​ർ​ഡു​ക​ൾ നി​ശ്ച​യി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​ന​യും കേ​ര​ള പ​ഞ്ചാ​യ​ത്തീ​രാ​ജ് -മു​നി​സി​പ്പാ​ലി​റ്റി ആ​ക്ടു​ക​ളും നി​ശ്ച​യിച്ച വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​രു​ദ്ധ​മാ​ണ്. നേ​ര​േ​ത്ത വി​ധി പ​റ​ഞ്ഞ ര​ണ്ട് വാ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹ​ര​ജി​ക​ൾ ഫ​യ​ൽ ചെ​യ്ത സ​മ​യ​ത്തു​ത​ന്നെ​യാ​ണ് ഈ ​എ​ട്ട് ഹ​ര​ജി​ക​ളും ന​ൽ​കി​യ​തെ​ന്ന​ത് വി​ല​യി​രു​ത്തി​യാ​ണ് സ​മാ​ന ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​തെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

കോ​ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യി​ലെ ര​ണ്ടാം വാ​ർ​ഡ്, മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യി​ലെ 24ാം വാ​ർ​ഡ്, പ​റ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ 13ാം ഡി​വി​ഷ​ൻ, കൊ​ണ്ടോ​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം ഡി​വി​ഷ​ൻ, അ​യി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 11ാം വാ​ർ​ഡ്, ശാ​സ്താം​കോ​ട്ട​യി​ലെ 18ാം വാ​ർ​ഡ്, മൈ​ല​പ്പാ​റ​യി​ലെ ഏ​ഴാം വാ​ർ​ഡ്, ശ്രീ​മൂ​ല​ന​ഗ​ര​ത്തി​ലെ 13ാം വാ​ർ​ഡ് എ​ന്നി​വ മൂ​ന്നാം ത​വ​ണ​യും സം​വ​ര​ണ വാ​ർ​ഡാ​യ​ത് ചോ​ദ്യം ചെ​യ്ത് സ​മ​ർ​പ്പി​ച്ച ഹ​ര​ജി​ക​ളാ​ണ് കോ​ട​തി തീ​ർ​പ്പാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reserved wardslocalbody election 2020
Next Story