Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രായം കുറഞ്ഞ...

പ്രായം കുറഞ്ഞ ജനപ്രതിനിധി രേഷ്മ മറിയം സത്യപ്രതിജ്ഞ ചെയ്തു

text_fields
bookmark_border
Reshma Mariam, a young MP, was sworn in
cancel
camera_alt

രേഷ്മ മറിയം റോയി സത്യപ്രതിജ്ഞക്ക്​ ശേഷം രേഖകളിൽ ഒപ്പുവെക്കുന്നു

കോന്നി: അരുവാപ്പുലം ഗ്രാമപഞ്ചായത്തിലേക്ക്​ വിജയിച്ച കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധി രേഷ്മ മറിയം റോയി സത്യപ്രതിജ്ഞ ചെയ്തു. പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ മുതിർന്ന അംഗം മിനി ഇടിക്കുള മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. തെരഞ്ഞെടുപ്പി​െൻറ തുടക്കം മുതൽ കേരളം ചർച്ച ചെയ്ത സ്ഥാനാർഥിയായിരുന്നു രേഷ്മ.

തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പ്രായമായ 21 പൂർത്തിയായതി​െൻറ തൊട്ടടുത്ത ദിവസമായിരുന്നു ​പത്രികാസമർപ്പണത്തി​െൻറ അവസാന ദിവസം. ഊട്ടുപാറ വാർഡിലാണ്​ മത്സരിച്ചത്​.70 വോട്ടി​െൻറ ഭൂരിപക്ഷത്തിലാണ്​ വിജയം​. 20 വർഷത്തിന് ശേഷമാണ് ഇടതുമുന്നണി അരുവാപ്പുലം പഞ്ചായത്തിൽ തിരികെ അധികാരത്തിൽ എത്തുന്നത്. ഇത്തവണ പ്രസിഡൻറ് സ്ഥാനം വനിത സംവരണമായതോടെ രേഷ്മ പ്രസിഡൻറാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്​.

അതിനിടെ രേഷ്​മക്കു വേണ്ടി സമൂഹ മാധ്യമങ്ങളിൽ ചർച്ച സജീവമാണ്​.എന്നാൽ, ഇതുസംബന്ധിച്ച് പാർട്ടിയിൽ ഇതുവരെ ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന്​ നേതാക്കൾ വ്യക്​തമാക്കി. കല്ലേല്ലി തോട്ടം വാർഡിൽനിന്നും വിജയിച്ച സിന്ധു പി. സന്തോഷി​നും സാധ്യതയുണ്ട്​. സിന്ധു സി.പി.എം അരുവാപ്പുലം ലോക്കൽ കമ്മിറ്റി അംഗവും മഹിള അസോസിയേഷൻ ഏരിയ കമ്മിറ്റി അംഗവുമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020reshma mariyam roy
News Summary - Reshma Mariam, a young MP, was sworn in
Next Story