Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2020 1:26 PM IST Updated On
date_range 16 Dec 2020 1:26 PM ISTസംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി രേഷ്മ മറിയം റോയിക്ക് വിജയം
text_fieldsbookmark_border
പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി രേഷ്മ മറിയം റോയി വിജയിച്ചു. കോന്നി അരുവാപ്പുലം പഞ്ചായത്ത് 11-ാം വാർഡിലെ സി.പി.എം സ്ഥാനാർഥിയായിരുന്നു രേഷ്മ.
നവംബർ 18നാണ് രേഷ്മക്ക് 21 വയസ് തികഞ്ഞത്. നവംബർ 19നാണ് രേഷ്മ പത്രിക സമർപ്പിച്ചത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധിയാണ് 21 വയസ്സ്.
എസ്.എഫ്.ഐയുടെ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും ഡി.വൈ.എഫ്.ഐയുടെജില്ലാ കമ്മിറ്റി അംഗവുമാണ് രേഷ്മ. രേഷ്മയുടെ കുടുംബം കോൺഗ്രസ് അനുഭാവികളാണെങ്കിലും പഠനത്തിനിടെ രേഷ്മ കമ്യൂണിസ്റ്റ് അനുഭാവിയായി മാറുകയായിരുന്നു. കോന്നി വി.എൻ.എസ് കോളജിൽ എസ്.എഫ്.ഐയിൽ പ്രവർത്തകയായിരുന്നു രേഷ്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story