പ്ലസ് ടു വിദ്യാര്ഥിനിയുെട കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്ന യുവാവ് തൂങ്ങിമരിച്ച നിലയിൽ
text_fieldsഅടിമാലി (ഇടുക്കി): പ്ലസ് ടു വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നീണ്ടപാറ വണ്ടിത്തറയില്‍ പങ്കജാക്ഷെൻറ മകന് അരുണാണ് (അനു -28) മരിച്ചത്.ചൊവ്വാഴ്ച രാവിലെ ചിത്തിരപുരം പള്ളിവാസല്‍ പവര്‍ ഹൗസിനോട് ചേര്‍ന്ന പുഴക്കരികിലെ മാവിലാണ് മൃതദേഹം കണ്ടത്. അരുണിെൻറ പിതൃസഹോദരന് പള്ളിവാസല്‍ പൈപ്പ് ലൈനില്‍ വാടകക്ക് താമസിക്കുന്ന വണ്ടിത്തറയില്‍ രാജേഷിെൻറ മകള്‍ രേഷ്മ (17) മരിച്ചുകിടന്ന സ്ഥലത്തുനിന്ന് 300 മീറ്റര്‍ മാറിയാണ് അരുണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇതിനോട് ചേർന്ന് പ്രവര്‍ത്തിക്കാതെ കിടക്കുന്ന റിസോര്‍ട്ടിൽ അരുണ്‍ താമസിെച്ചന്നാണ് പൊലീസ് നിഗമനം. തിങ്കളാഴ്ച അരുണിനെ കണ്ടെത്താന്‍ പൊലീസ് നായുടെ സേവനം തേടിയിരുന്നു. കൂടാതെ ഡ്രോണ്‍ പറത്തി പരിശോധനയും നടത്തി. എന്നാല്‍, ഒരു വിവരവും ലഭിച്ചില്ല. ഭക്ഷണം ലഭിക്കാത്തതും പുറം നാടിലേക്ക് രക്ഷപ്പെടാന്‍ അവസരം ലഭിക്കാത്തതും അത്മഹത്യക്ക് കാരണമായതായി പൊലീസ് പറഞ്ഞു.
നേരേത്ത ഇവിടെ പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. തിങ്കളാഴ്ച രാത്രി അരുണ്‍ ഇവിടെയെത്തി ആത്മഹത്യ ചെയ്തതാകാനാണ് സാധ്യത. വെള്ളിയാഴ്ച രാത്രിയാണ് വള്ളക്കടവ്-പവര്‍ഹൗസ് റോഡരികിലെ കുറ്റിക്കാട്ടില്‍നിന്ന് ബൈസണ്‍വാലി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിനിയായ രേഷ്മയുടെ മൃതദേഹം ലഭിച്ചത്.
സ്കൂളിൽനിന്ന് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. രേഷ്മക്കൊപ്പം അരുണ്‍ നടന്നുപോകുന്നതിെൻറ സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
മൃതദേഹത്തിെൻറ സമീപത്തുനിന്ന് രേഷ്മയുടെ സ്കൂള്‍ ബാഗും അരുണിേൻറതെന്ന് സംശയിക്കുന്ന മൊബൈല്‍ ഫോണിെൻറ കവറും ബാറ്ററിയും ലഭിച്ചു. സംഭവശേഷം അരുണിനെ കാണാതാകുകയായിരുന്നു.അരുണ്‍ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നതായി സൂചനയുണ്ട്. രാജകുമാരിയിലെ ഫര്‍ണിച്ചര്‍ കടയില്‍ ജീവനക്കാരനാണിയാൾ. 10 പേജുള്ള ആത്മഹത്യക്കുറിപ്പും അരുണ്‍ എഴുതിവെച്ചിരുന്നു.
രാജകുമാരിയില്‍ വാടകക്ക് താമസിക്കുന്ന മുറിയില്‍നിന്നാണ് ആത്മഹത്യക്കുറിപ്പ് ലഭിച്ചത്. ഇടുക്കിയില്‍നിന്ന് ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധിച്ച ശേഷമാണ് മൃതദേഹം ഇറക്കിയത്. വെള്ളത്തൂവല്‍ സി.ഐ കുമാര്‍, എസ്.ഐമാരായ സി.വി. ഉലഹന്നാന്, പി.ആര്. ആശോകന്, സജി എന്‍. പോള്‍, സി.ആര്. സന്തോഷ്, എ.എസ്.ഐ രാജേഷ് എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.