കുന്തവും കുടച്ചക്രവുമല്ല ഭരണഘടനയെന്ന് മനസ്സിലായ സ്ഥിതിക്ക് ആ എം.എൽ.എ സ്ഥാനവും രാജി വെക്കൂ -രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsതിരുവനന്തപുരം: കുന്തവും കൊടചക്രവുമല്ല ശക്തമാണ് ഭരണഘടനയെന്ന് മനസ്സിലായ സ്ഥിതിക്ക് സജി ചെറിയാൻ എം.എൽ.എ സ്ഥാനം കൂടി രാജി വെച്ച് നിയമ നടപടി സ്വീകരിക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ.
ആ ഭരണഘടനയ്ക്ക് മുകളിൽ പറക്കാൻ ശ്രമിക്കുന്നവൻ മന്ത്രിയായാലും പിടിച്ചു താഴെയിടാൻ മാത്രം പ്രഹരശേഷി ആ മഹത് ഗ്രന്ഥത്തിനുണ്ടെന്നും സജി ചെറിയാന് മനസ്സിലായതായും രാഹുൽ പരിഹസിച്ചു. തള്ളിപ്പറയാനിത് സായിപ്പെഴുതിയ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയല്ല, ഇന്ത്യൻ ഭരണഘടനയാണെന്നും ഫേസ്ബുക് കുറിപ്പിൽ ഓർമിപ്പിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്:
കുന്തവും കൊടചക്രവുമല്ല, ശക്തമാണ് ഭരണഘടനയെന്നും, ആ ഭരണഘടനയ്ക്ക് മുകളിൽ പറക്കാൻ ശ്രമിക്കുന്നവൻ മന്ത്രിയായാലും പിടിച്ചു താഴെയിടാൻ മാത്രം പ്രഹരശേഷി ആ മഹത് ഗ്രന്ഥത്തിനുണ്ടെന്നും സജി ചെറിയാനു മനസ്സിലായ സ്ഥിതിക്ക് ആ MLA സ്ഥാനം കൂടി രാജി വെച്ച് നിയമ നടപടി സ്വീകരിക്കണം ...
തള്ളിപ്പറയാനിത് സായിപ്പെഴുതിയ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയല്ല, ഇന്ത്യൻ ഭരണഘടനയാണ്….
Constitution Of India
മല്ലപ്പള്ളിയിൽ സി.പി.എം പരിപാടിയിൽ മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗമാണ് വിവാദമായത്. 'ഈ രാജ്യത്ത് ജനങ്ങളെ ഏറ്റവും അധികം കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണിത്. അതിന്റെ മുക്കിലും മൂലയിലും മതേതരത്വം, ജനാധിപത്യം, കുന്തം, കുടചക്രം എന്നൊക്കെ എഴുതി വെച്ചിട്ടുണ്ട്' -എന്നായിരുന്നു മന്ത്രിയുടെ വിവദ പ്രസംഗത്തിലെ പരാമർശം. ഇതിനെയാണ് രാഹുൽ പരിഹസിച്ചത്.
പ്രസംഗം വിവാദത്തിലായതിനെ തുടർന്ന് ഇന്ന് വൈകീട്ടാണ് മന്ത്രി സജി ചെറിയാൻ രാജിവെച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചക്കൊടുവിലായിരുന്നു രാജി. ഇന്ന് ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ സജി ചെറിയാനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. സി.പി.എം കേന്ദ്രനേതൃത്വവും സജി ചെറിയാൻ രാജിവെക്കണമെന്ന നിലപാട് എടുത്തിരുന്നു. കേന്ദ്രനേതൃത്വത്തിന്റെ സമ്മർദ്ദമാണ് സജി ചെറിയാന്റെ രാജിക്ക് വഴിയൊരുക്കിയതെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.