സി.പി.എമ്മിൽ ചേരുകയാണെന്ന്; എറണാകുളത്ത് മുസ്ലിംലീഗിൽനിന്ന് കൂട്ടരാജി
text_fieldsകൊച്ചി: മുസ്ലിംലീഗ് സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം പി.എം. ഹാരിസിെൻറ നേതൃത്വത്തിൽ രാജിവെച്ച് സി.പി.എമ്മിൽ ചേരുകയാണെന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്കോളർഷിപ്, ലക്ഷദ്വീപ് വിഷയങ്ങളിൽ ലീഗിേൻറത് വിഭാഗീയ നിലപാടാണെന്നും രണ്ടുവിഭാഗങ്ങളുടെ കൈകളിലാണ് എറണാകുളം ജില്ലയിലെ പാർട്ടിയെന്നും അദ്ദേഹം ആരോപിച്ചു.
എസ്.ടി.യു ദേശീയ വൈസ് പ്രസിഡൻറ് ഡി. രഘുനാഥ് പനവേലി, ജില്ല സെക്രട്ടറിമാരായ എം.എൽ. നൗഷാദ്, കെ.എ. സുബൈർ, ഷംസു പറമ്പയം, ലീഗ് വരാപ്പുഴ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി കെ.എ. അബ്ദുൽ റസാഖ്, എസ്.ടി.യു ജനറൽ വർക്കേഴ്സ് യൂനിയൻ ജില്ല പ്രസിഡൻറ് ടി.എ. സമദ്, ടി.എസ്. സുനു എന്നിവരാണ് പാർട്ടി വിട്ടത്. പാർട്ടിയിൽ ജനാധിപത്യത്തിനായി ശബ്ദം ഉയർത്തുേമ്പാൾ 'ആത്മീയ ജനാധിപത്യ'മെന്ന മുടന്തൻ ന്യായമാണ് നേതൃത്വം പറയുന്നതെന്ന് രാജിക്കത്തിൽ ഹാരിസ് പറഞ്ഞു.
പി.എം. ഹാരിസ് പോകാത്ത പാർട്ടിയില്ലെന്ന് ലീഗ്
കൊച്ചി: മുലായം സിങ്ങിെൻറ പാർട്ടിയിൽനിന്നാണ് പി.എം. ഹാരിസ് മുസ്ലിംലീഗിൽ വന്നതെന്നും അദ്ദേഹം പോകാത്ത പാർട്ടികളില്ലെന്നും ലീഗ് എറണാകുളം നിയോജക മണ്ഡലം പ്രസിഡൻറ് വി.എ. ബഷീർ. മുൻ യു.ഡി.എഫ് കോർപറേഷൻ ഭരണസമിതിയിൽ ലീഗ് ചിഹ്നത്തിൽ വിജയിച്ച അദ്ദേഹം പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷനായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മകളെ മത്സരിപ്പിച്ചു. ഇനി അഞ്ചു വർഷത്തേക്കുള്ള മേച്ചിൽപുറമാണ് തേടുന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.