ഹംസയുടെ പി.എക്ക് ക്ലർക്ക് ആയി നിയമനം; ബോർഡിൽ പുതിയ വിവാദം
text_fieldsമലപ്പുറം: രാജിവെച്ചൊഴിയുന്ന സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ ടി.കെ. ഹംസയുടെ പി.എയെ മലപ്പുറം ഡിവിഷനൽ ഓഫിസിൽ കരാർ വ്യവസ്ഥയിൽ എൽ.ഡി ക്ലർക്ക് ആയി മാറ്റിനിയമിച്ചത് വിവാദമായി.പേഴ്സനൽ ക്ലർക്ക് ടു ചെയർമാൻ തസ്തികയിൽ ജോലി ചെയ്തിരുന്ന എ.പി. റിഷാദലിയെ ആണ് മലപ്പുറം ഓഫിസിൽ എൽ.ഡി ക്ലർക്ക് തസ്തികയിലേക്ക് മാറ്റിനിയമിച്ചത്. കരാർ നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയേ പാടുള്ളൂവെന്ന സർക്കാർ ചട്ടം നിലനിൽക്കെയാണിത്.
ജൂലൈ 26ന് വഖഫ് ബോർഡ് സി.ഇ.ഒയാണ് വിവാദ നിയമന ഉത്തരവ് ഇറക്കിയത്. ജീവനക്കാരുടെ കുറവ് മലപ്പുറം ഓഫിസിന്റെ പ്രവർത്തനത്തെ ബാധിക്കുെന്നന്നും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനത്തിന് നടപടി സ്വീകരിക്കണമെന്നും മലപ്പുറം ഡിവിഷനൽ ഓഫിസർ നേരത്തേ വഖഫ് ബോർഡിന് കത്ത് നൽകിയിരുന്നു. ഇതുപ്രകാരം പേഴ്സനൽ ക്ലർക്കായി സേവനം ചെയ്യുന്ന എ.പി. റിഷാദലിയെ, ചെയർമാന്റെ സേവനത്തിനുമാത്രം ഉപയോഗിക്കാതെ മലപ്പുറം ഡിവിഷനൽ ഓഫിസിലേക്കുകൂടി ഉപയോഗിക്കുന്നതാണ് അഭികാമ്യമെന്നും ഇദ്ദേഹത്തെ എൽ.ഡി ക്ലർക്ക് തസ്തികയിൽ കരാർ വ്യവസ്ഥയിൽ മാറ്റിനിയമിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ടി.കെ. ഹംസ നിർദേശിച്ചതായി സി.ഇ.ഒയുടെ നടപടിക്രമത്തിൽ പറയുന്നു.
ജൂലൈ 24നാണ് ചെയർമാൻ കത്ത് സി.ഇ.ഒക്ക് കൈമാറിയത്. 26നുതന്നെ നിയമനം നൽകി ഉത്തരവിറക്കി. ബോർഡിന്റെ െറഗുലേഷനിൽ പേഴ്സനൽ ക്ലർക്ക് ടു ചെയർമാൻ എന്ന തസ്തികയില്ല. ടി.കെ. ഹംസ പി.എയെ നിയമിച്ചത് ബോർഡ് അംഗങ്ങൾ ചോദ്യംചെയ്തിരുന്നു. അദ്ദേഹത്തിന്റെ പ്രായം പരിഗണിച്ചാണ് വിട്ടുവീഴ്ച ചെയ്തത്. കോടെർമിനസ് ആയിട്ടാണ് നിയമനമെന്നതിനാൽ ഹംസ പദവിയൊഴിയുന്നതോടെ പി.എ തസ്തികയും ഇല്ലാതാവും. ക്ലർക്ക് തസ്തികകളിൽ മാറ്റിനിയമിച്ച് ഇദ്ദേഹത്തിന് ജോലിയിൽ തുടരാൻ ചെയർമാൻ അവസരമൊരുക്കുകയായിരുെന്നന്ന് ബോർഡ് അംഗങ്ങൾ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.