വൈദ്യുതി തടസ്സം പരിഹരിക്കൽ: ജീവനക്കാർക്കു നേരെ അതിക്രമം അരുത് -കെ.എസ്.ഇ.ബി
text_fieldsതിരുവനന്തപുരം: വൈദ്യുതി സടസ്സമുണ്ടാകുന്നതിനെ തുടർന്ന് അപൂർവം ചിലയിടങ്ങളില്‍ പൊതുജനങ്ങള്‍ സെക്ഷന്‍ ഓഫിസുകളിലെത്തി പ്രശ്നമുണ്ടാക്കുന്നതും ജീവനക്കാരെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും ശ്രദ്ധയില്‍പെട്ടെന്ന് കെ.എസ്.ഇ.ബി. ഔദ്യോഗിക കൃത്യനിര്‍വഹണത്തിലേര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തരുത്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുന്നത് വൈദ്യുതി പുനഃസ്ഥാപനം വൈകാനും കാരണമാകും.
വൈദ്യുതി ഉപയോഗത്തിലുണ്ടായ വര്‍ധന കാരണം ഫ്യൂസ് പോയും ഫീഡറുകള്‍ ട്രിപ്പായും വൈദ്യുതി തടസ്സമുണ്ടാകുന്നുണ്ട്. തടസ്സം പരിഹരിക്കാനുള്ള ശ്രമങ്ങളിൽ ഉപഭോക്താക്കൾ സഹകരിക്കണം. തകരാർ കൂടുതലും രാത്രി എ.സി ഉപയോഗം വര്‍ധിക്കുന്ന സമയത്താണ്. ഫ്യൂസ് പോകുമ്പോള്‍ ഒരു പ്രദേശമാകെ ഇരുട്ടിലാകും.
ഫീഡര്‍ പോകുമ്പോഴാകട്ടെ, നിരവധി പ്രദേശങ്ങളിലൊന്നിച്ചാണ് വൈദ്യുതി നിലക്കുന്നത്. വൈദ്യുതിയില്ലാതായത് അറിയുന്ന നിമിഷം തന്നെ ജീവനക്കാര്‍ തകരാർ കണ്ടെത്തി കഴിയും വേഗം വൈദ്യുതി വിതരണം ഉറപ്പുവരുത്തും. തകരാര്‍ കണ്ടെത്തിയാലേ പരിഹരിക്കാന്‍ സാധിക്കൂ. പലപ്പോഴും അപകടകരമായ കാരണങ്ങൾകൊണ്ടാണ് വൈദ്യുതി നിലക്കുന്നത്. അത് കണ്ടെത്തി പരിഹരിച്ച ശേഷമാണ് വൈദ്യുതി വിതരണം നടത്തുന്നത്.
വൈദ്യുതി നിലക്കുന്ന സമയം സെക്ഷന്‍ ഓഫിസില്‍ വിളിക്കുമ്പോള്‍ കാള്‍ ലഭിക്കാതെ വന്നാല്‍ 9496001912 ല്‍ വാട്സ്ആപ് സന്ദേശം അയക്കാം. രാത്രി കെ.എസ്.ഇ.ബിയുടെ മിക്ക ഓഫിസുകളിലും രണ്ടോ മൂന്നോ ജീവനക്കാര്‍ മാത്രമേ ജോലിക്കുണ്ടാകാറുള്ളൂവെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.