റിസോർട്ട് ആക്രമിച്ചത് വീഴ്ച; സഖാവ് തെറ്റിദ്ധരിപ്പിച്ചെന്ന് മാവോവാദികൾ
text_fieldsകൽപറ്റ: മേപ്പാടി അട്ടമലക്കടുത്ത് എറാട്ടകുണ്ട് ലെഗസി ഹോം റിസോർട്ട് ആക്രമിച്ച ത് പാർട്ടിക്ക് സംഭവിച്ച വീഴ്ചയാണെന്ന വിശദീകരണവുമായി സി.പി.ഐ (മാവോയിസ്റ്റ്) പ ശ്ചിമ ഘട്ട പ്രത്യേക മേഖല കമ്മിറ്റി. ജനുവരി 14ന് രാത്രിയാണ് റിസോർട്ടിെൻറ ചില്ലുക ൾ തകർത്തത്. വ്യാഴാഴ്ച വയനാട് പ്രസ് ക്ലബിൽ തപാലിൽ ലഭിച്ച മാവോവാദി വക്താവ് ജോഗിയുടെ േപരിലുള്ള കുറിപ്പിലാണ് മാവോവാദികൾ ആക്രമണത്തെ തള്ളിപ്പറയുന്നത്.
സംഭവത്തിൽ നിർവ്യാജ ഖേദം രേഖപ്പെടുത്തിയ മാവോവാദികൾ റിസോർട്ട് ഉടമക്കുണ്ടായ നാശനഷ്ടത്തിലും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ആദിവാസി സ്ത്രീകൾക്കെതിരായ ചൂഷണത്തിനുള്ള മറുപടിയായാണ് റിസോർട്ട് ആക്രമിച്ചതെന്ന് നാടുകാണി ദളത്തിെൻറ പേരിൽ നേരത്തെ പത്രക്കുറിപ്പ് ലഭിച്ചിരുന്നു. ഇതിൽ പറഞ്ഞ കാര്യങ്ങൾ തള്ളിക്കളയുന്നതാണ് പുതിയ പ്രസ്താവന.
പണിയ കോളനിയിലെ അമ്മയെയും മകളെയും ബന്ധുവായ സ്ത്രീയെയും ടൂറിസ്റ്റുകൾ വഴിയിൽ തടഞ്ഞ് റിസോർട്ടിലേക്ക് െകാണ്ടുപോകാൻ ശ്രമിച്ചതായും അതിന് റിസോർട്ട് നടത്തിപ്പുകാർ ഒത്താശ ചെയ്തതായും നാടുകാണി ഏരിയ സമിതിയിലെ സഖാവാണ് ഏരിയ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തത്. ഇത് മുഖവിലക്കെടുത്ത് മേൽകമ്മിറ്റിയിലേക്ക് റിപ്പോർട്ട് ചെയ്തു. തുടർന്ന് പാർട്ടി അനുവാദത്തോടെയാണ് ആക്രമണം നടത്തിയത്. എന്നാൽ കാര്യങ്ങൾ കൃത്യമായി കൈകാര്യം ചെയ്യുന്നതിൽ പാർട്ടി സഖാവിന് പിഴവ് സംഭവിച്ചു. പാർട്ടിയെ തെറ്റിദ്ധരിപ്പിച്ചതിന് സഖാവിനെതിരെ കർശന അച്ചടക്കനടപടി സ്വീകരിക്കും -കുറിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.