ഹൈറേഞ്ചിൽ വൻകിട റിസോർട്ട് നിർമാണം കേന്ദ്ര വിജ്ഞാപനം ലംഘിച്ച്
text_fieldsപത്തനംതിട്ട: മൂന്നാർ ഉൾപ്പെടുന്ന ഹൈറേഞ്ചിലെ ചില വൻകിട റിസോർട്ടുകളുടെ നിർമാണം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിെൻറ ലംഘനം. മൂന്നാറിനു ചുറ്റുമുള്ള ഇരവികുളം, ആനമുടിച്ചോല, പാമ്പാടുംചോല, മതികെട്ടാൻചോല ദേശീയ ഉദ്യാനങ്ങൾ, ചിന്നാർ, കുറിഞ്ഞിമല വന്യജീവി സേങ്കതങ്ങൾ എന്നിവയുടെ ചുറ്റുമുള്ള പ്രദേശം പരിസ്ഥിതി സംവേദന മേഖലയായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇരവികുളം, ചിന്നാർ, കുറിഞ്ഞിമല, പാമ്പാടുംചോല,ആനമുടിച്ചോല എന്നിവയുടെ കരടു വിജ്ഞാപനം കഴിഞ്ഞ വർഷം ജനുവരി ഏഴിനാണ് പ്രസിദ്ധീകരിച്ചത്. ഉടുമ്പൻചോല താലൂക്കിലെ മതികെട്ടാൻചോല ദേശീയ ഉദ്യാനത്തിൻറ കരട് വിജ്ഞാപനം കഴിഞ്ഞ വർഷം മാർച്ച് 29നും വന്നു.
കണ്ണൻദേവൻ, മറയൂർ, കാന്തല്ലൂർ, കീഴാന്തൂർ, കൊട്ടക്കാമ്പൂർ, പൂപ്പാറ വില്ലേജുകളാണ് ഇതിെൻറ പരിധിയിൽ വരുന്നത്. ഇരവികുളത്തിന് 73.59 ചതുരശ്ര കിലോമീറ്ററും ചിന്നാറിന് 20.35 ചതുരശ്ര കിലോമീറ്ററും ആനമുടിച്ചോലക്ക് 33.97 ചതുരശ്ര കിലോമീറ്ററും കുറിഞ്ഞിമലക്ക് 8.12 ചതുരശ്ര കിലോമീറ്ററും പാമ്പാടുംചോലക്ക് 5.64 ചതുരശ്ര കിലോമീറ്ററും മതികെട്ടാൻചോലക്ക് 1.57 ചതുരശ്ര കിലോമീറ്ററും പരിസ്ഥിതി സംവേദന മേഖലയുണ്ട്.
ഇരവികുളത്തിെൻറ പരിധിയിൽ രണ്ടുനില കെട്ടിടങ്ങൾക്കാണ് നിർമാണ അനുമതിയുള്ളത്. പരമാവധി 5000 ചതുരശ്ര അടിവരെ വിസ്തീർണമാകാം. മറ്റു സംരക്ഷിത വനമേഖലയുടെ പരിസ്ഥിതി സംവേദന മേഖലയിൽ മൂന്നു നിലയും 7500 ചതുരശ്ര അടിവരെയുള്ള കെട്ടിടങ്ങളും നിർമിക്കാം.
വിനോദസഞ്ചാര വികസനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി സൗഹൃദ തൽക്കാലിക കെട്ടിടങ്ങൾക്കാണ് അനുമതി നൽകുന്നത്. കൃഷി ഭൂമി മറ്റാവശ്യങ്ങൾക്ക് വിനിയോഗിക്കാൻ പാടില്ല. വ്യവസായിക, വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങൾ പാടില്ലെന്നും വിജ്ഞാപനത്തിൽ പറയുന്നു. ടൂറിസം മാസ്റ്റർ പ്ലാൻ തയാറാക്കണമെന്നും നിർദേശിക്കുന്നു. കലക്ടർ ചെയർമാനും എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ്, നാമനിർദേശം ചെയ്യുന്ന സർക്കാർ ഇതര പ്രതിനിധി, വൈൽഡ് ലൈഫ് വാർഡൻ എന്നിവർ അടങ്ങുന്ന നിരീക്ഷണ സമിതി വേണം കെട്ടിടങ്ങൾക്കടക്കം അനുമതി നൽകേണ്ടത്.
സംസ്ഥാനത്ത് ചൂലനുർ മയിൽ സേങ്കതം, ശെന്തുരണി, മലബാർ, സൈലൻറ്വാലി, തേട്ടക്കാട്, പീച്ചി-വാഴാനി, ആറളം, പെരിയാർ കടുവ സേങ്കതം, ചിമ്മണി, ഇടുക്കി, നെയ്യാർ, പേപ്പാറ, പറമ്പിക്കുളം,കൊട്ടിയൂർ എന്നി സംരക്ഷിത മേഖലക്ക് ചുറ്റുമുള്ള പ്രദേശങ്ങളും പരിസ്ഥിതി സംവേദന മേഖലയായി വിജ്ഞാപനം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.