റിസോഴ്സ് അധ്യാപകരെ ‘ലോക്ഡൗണി’ൽ കുരുക്കി സർക്കാർ
text_fieldsകോഴിക്കോട്: ലോക്ഡൗണിൽ ദിവസ, കരാർ ജീവനക്കാരെ പിരിച്ചുവിടരുതെന്ന ഉത്തരവ് സർക്കാർ തന്നെ ലംഘിച്ചു. ഭിന്നശേഷി വിദ്യാർഥികൾക്ക് പഠനപിന്തുണ ഉറപ്പാക്കുന്ന 2500 റിസോഴ്സ് അധ് യാപകരെ പുറത്താക്കി. താൽകാലികക്കാരെ പിരിച്ചുവിടരുതെന്ന കേന്ദ്ര സർക്കാർ, സംസ്ഥാന ല േബർ കമീഷണർ എന്നിവരുടെ ഉത്തരവ് ലംഘിച്ചാണ് റിസോഴ്സ് അധ്യാപകരെ മാർച്ച് 31ന് പിരിച്ച ുവിട്ടത്. മാർച്ച് 24നാണ് സംസ്ഥാന ലേബർ കമീഷണർ ഉത്തരവിറക്കിയത്. ഇതുപ്രകാരം മാർച്ച് 31ന് അവസാനിക്കുന്ന കരാർ നീട്ടുകയോ ഏപ്രിൽ രണ്ടിന് പുനർ നിയമിക്കുകയോ ചെയ്യാമായിരു ന്നുവെന്ന് അധ്യാപകർ പറയുന്നു.
കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്ര ശിക്ഷ കേരളം (എസ്.എസ്.കെ) പദ്ധതിയിൽ ജോലി ചെയ്ത റിസോഴ്സ് അധ്യാപകരെയാണ് പിരിച്ചുവിട്ടത്. അതേസമയം, എസ്.എസ്.കെയുടെ കീഴിെല ഓട്ടിസം സെൻററുകളിലെ 150ഓളം റിസോഴ്സ് അധ്യാപകർ, ആയമാർ എന്നിവരെ ഏപ്രിൽ രണ്ടിന് പുനർ നിയമിക്കാൻ സംസ്ഥാന പ്രോജക്ട് ഡയറക്ടർ ഉത്തരവിറക്കിയിരുന്നു. ലോക്ഡൗണിൽ ഓട്ടിസം സെൻററുകൾ അടച്ചിരിക്കേയായിരുന്നു ഉത്തരവ്. കേന്ദ്ര മാനവശേഷി മന്ത്രാലയം അധ്യാപകരുടെ വേതനത്തിന് 12 മാസത്തേക്കാണ് ഫണ്ട് അനുവദിക്കുന്നത്.
2019--20 വർഷം എം.എച്ച്.ആർ.ഡി റിസോഴ്സ് അധ്യാപകർക്ക് 12 മാസത്തേക്കാണ് നിയമന അനുമതി നൽകിയതെങ്കിലും സംസ്ഥാനത്ത് 10 മാസമാണ് നിയമനം നൽകിയത്. ഭിന്നശേഷി കുട്ടികളുടെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ സേവനം, ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം, ബി.ആർ.സികൾ കേന്ദ്രീകരിച്ച് മെഡിക്കൽ ക്യാമ്പ്, ഉപകരണ വിതരണം, ചങ്ങാതിക്കൂട്ടം, സഹവാസ ക്യാമ്പുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ റിസോഴ്സ് അധ്യാപകരാണ് നിർവഹിക്കുന്നത്.
10 വർഷം പൂർത്തീകരിച്ച റിസോഴ്സ് അധ്യാപകർക്ക് സ്ഥിര നിയമനം നൽകണമെന്ന് 2016 ജൂൺ 30ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. സംസ്ഥാന സർക്കാർ അപ്പീലും നൽകി . 20 വർഷത്തോളമായി ഡി.പി.ഇ.പി, എസ്.എസ്.എ, ഐ.ഇ.ഡി.എസ്.എസ്, ആർ.എം.എസ്.എ, എസ്.എസ്.കെ സ്കീമുകളിലും പ്രോജക്ടുകളിലുമായി കരാറടിസ്ഥാനത്തിൽ തുടരുന്നവരാണ് റിസോഴ്സ് അധ്യാപകർ.
പിരിച്ചുവിട്ടതല്ല; കരാർ കാലാവധി കഴിഞ്ഞത് -എസ്.വൈ. ഷൂജ
റിസോഴ്സ് അധ്യാപകരെ പിരിച്ചുവിട്ടിട്ടില്ലെന്നും മാർച്ച് 31ന് കരാർ കാലാവധി കഴിഞ്ഞതാണെന്നും എസ്.എസ്.കെ സ്റ്റേറ്റ് പ്രോഗ്രാം ഓഫിസർ എസ്.വൈ. ഷൂജ ‘മാധ്യമ’ത്തോട് പറഞ്ഞു. ബി.ആർ.സികൾ പ്രവർത്തിക്കാത്തത് പുനർനിയമനത്തിന് തടസ്സമാണ്. ഓട്ടിസം സെൻററുകൾ അവശ്യ സർവിസായതിനാലാണ് അവിടെ നിയമിച്ചത്.
ലോക്ഡൗണായതിനാൽ അധ്യാപക പുനർ നിയമനത്തിന് വിദ്യാഭ്യാസ വകുപ്പ് നിർദേശം ലഭിക്കണം. വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. അധ്യാപകരുടെ വേതനത്തിന് കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഫണ്ട് ഉപയോഗിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.