റിസോഴ്സ് അധ്യാപക നിയമനം അനിശ്ചിതമായി നീളുന്നു
text_fieldsതൃശൂർ: സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രമുള്ളേപ്പാൾ റിസോഴ്സ് അധ്യാപകരുടെ നിയമനം അനിശ്ചിതമായി നീളുന്നു. സർവശിക്ഷ അഭിയാെൻറ കീഴിൽ വിവിധ ബി.ആർ.സികളിലായി കരാർ വ്യവസ്ഥയിൽ റിസോഴ്സ് അധ്യാപകരെ നിയമിക്കുന്ന പ്രക്രിയയാണ് ഇേതാടെ താളംതെറ്റുന്നത്.
കരാർ വ്യവസ്ഥയിൽ വർഷങ്ങളായി ജോലി ചെയ്യുന്ന റിസോഴ്സ് അധ്യാപകരെ തഴയാൻ കരുതിക്കൂട്ടി നിയമനം വൈകിക്കുകയാണെന്ന് ആക്ഷേപമുണ്ട്. വിദ്യാഭ്യാസ മന്ത്രിയെ നോക്കുകുത്തിയാക്കി ഭരണാനുകൂല അധ്യാപക സംഘടനയുടെ നേതൃത്വത്തിൽ അധ്യാപകരെ നിയമിക്കാനാണ് ശ്രമമെന്നാണ് ആരോപണം. ബി.ആർ.സികളിൽ വർഷങ്ങളായി ക്ലർക്ക്, ഡ്രൈവർ, പ്യൂൺ തസ്തികകളിൽ ജോലി ചെയ്തിരുന്നവരെ മാറ്റി ‘വേണ്ടപ്പെട്ടവരെ’ നിയമിച്ചിരുന്നു. ഇതിനെതിരെ ഒഴിവാക്കപ്പെട്ടവർ നിയമ നടപടി സ്വീകരിച്ച് അനുകൂല വിധി നേടിയെങ്കിലും നടപ്പാക്കാൻ വകുപ്പ് അമാന്തിക്കുകയാണ്. ഏപ്രില്‍ മുതല്‍ അടുത്ത മാര്‍ച്ച് വരെയാണ് റിസോഴ്സ് അധ്യാപകർക്ക് കരാര്‍ നിയമനം നല്‍കിയിരുന്നത്. ബി.ആർ.സികളിൽ അധ്യാപക പരിശീലനം നൽകുകയാണ് റിസോഴ്സ് അധ്യാപകരുടെ പ്രധാന ജോലി. ഇത്തവണ ജില്ലാതലത്തിൽ വിവിധ ബി.ആർ.സികളിൽ പരിശീലനത്തിന് സ്ഥിരം റിസോഴ്സ് അധ്യാപകരെ ഉപയോഗിച്ചു.
കൂടാതെ, കെ.എസ്.ടി.എയിൽ അഫിലിയേറ്റ് ചെയ്ത കേരള സ്റ്റേറ്റ് റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷനിലെ അധ്യാപകരെ ദിവസവേതന വ്യവസ്ഥയിലും നിയമിച്ചു. സി.പി.െഎയുടെ അധ്യാപക സംഘടനയായ എ.കെ.എസ്.ടി.യുവിൽ ഉൾപ്പെട്ടവരെ ദിവസവേതന വ്യവസ്ഥയിലെ നിയമനത്തിൽ തഴഞ്ഞിരുന്നു. പരിശീലകർ തികയാതെ വന്നപ്പോൾ നേരേത്ത ജോലി ചെയ്ത റിസോഴ്സ് അധ്യാപകരെ കൂടി ഉപയോഗിച്ചാണ് പരിശീലനം പൂർത്തിയാക്കിയത്.പരിശീലനം കഴിഞ്ഞ് പുതിയ അധ്യയനവർഷം തുടങ്ങാൻ ദിവസങ്ങൾ ശേഷിക്കവേ റിസോഴ്സ് അധ്യാപകരില്ലാതെ പ്രവേശനോത്സവം അടക്കം പാളാൻ ഇടയുണ്ട്. വരും ദിവസങ്ങളിൽ നിയമന ഉത്തരവ് ഇറങ്ങിയാലും ഇൻറർവ്യൂവും സർട്ടിഫിക്കറ്റ് പരിശോധനയും നടത്താൻ സമയം വേണം. ഇതിന് ആഴ്ചകളെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.