ജില്ലയിൽ ടർഫുകൾ ഉൾപ്പെടെ കളി സ്ഥലങ്ങൾക്ക് നിയന്ത്രണം
text_fieldsകോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങളിൽ അയവുവന്നപ്പോൾ പുനരാരംഭിച്ച കളിയാരവം കുറച്ച് കാലത്തേക്ക് നിർത്തിവെക്കണമെന്ന് ജില്ല ഭരണകൂടം. വേണ്ടത്ര സാമൂഹിക അകലം പാലിക്കാതെ ആളുകൾ ഒത്തു കൂടുന്നത് സമൂഹ വ്യാപന സാധ്യത വർധിപ്പിക്കുന്നതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ ജില്ലയിലെ ഗ്രൗണ്ടുകൾ, ടർഫുകൾ, ഇൻഡോർ സ്റ്റേഡിയങ്ങൾ, ഗെയിംസ് പ്രാക്ടിസുകൾ എന്നിവ നിർത്തിവെക്കണമെന്ന് കലക്ടർ ഉത്തരവിട്ടു. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു .
ജില്ലയിൽ പലയിടങ്ങളിലും ഫുട്ബാൾ ടർഫുകളിൽ കളിയായിരുന്നു. എന്നാൽ, കോവിഡ് സമൂഹ വ്യാപനത്തിെൻറ വക്കിൽ നിൽക്കുേമ്പാൾ കളി കാര്യമാവുകയാണ്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച വ്യക്തി സുഹൃത്തുക്കളോടൊപ്പം മിക്ക ദിവസങ്ങളിലും ഫുട്ബാൾ ടർഫിൽ എത്തിയിരുന്നു.
കർശനമായ മാർഗ നിർദേശങ്ങൾ പാലിച്ച് ടർഫുകൾ, ഇൻഡോർ സ്റ്റേഡിയങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കായിക പ്രവർത്തങ്ങൾ പുനരാരംഭിക്കാൻ ലോക്ഡൗൺ ഇളവുകളുടെ ഭാഗമായി അനുവദിച്ചിരുന്നു. എന്നാൽ, പല ടർഫുകളിലും, ഇൻഡോർ സ്റ്റേഡിയങ്ങളിലും കളി സ്ഥലങ്ങളിലും മുൻകരുതൽ നിർദേശങ്ങൾ പാലിക്കാതെ മറ്റുള്ളവരുടെ ജീവനു തന്നെ ഭീഷണിയാകുന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് ജില്ല ഭരണകൂടം വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.