ശബരിമലയിൽ ഇന്ന് അർദ്ധരാത്രി മുതൽ നിരോധനാജ്ഞ
text_fieldsശബരിമല: ചിത്തിര ആട്ടവിശേഷ പൂജക്കായി ശബരിമല നട തുറക്കുന്നതുമായി ബന്ധപ്പെട്ട് ശബരിമലയിൽ ഇന്ന് മുതൽ നിരോധനാജ്ഞ. സന്നിധാനം, പമ്പ, നിലക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിലാണ് കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ചിത്തിര ആട്ടത്തിരുനാളിനായി നവംബർ അഞ്ചിന് വൈകിട്ട് നട തുറക്കാനിരിക്കെയാണ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ചിത്തിര ആട്ടത്തിരുനാൾ. അന്നു വൈകിട്ടാണ് നട അടക്കുക. അതിനാൽ ശനിയാഴ്ച അർദ്ധരാത്രി മുതൽ ചൊവ്വാഴ്ച അർദ്ധരാത്രി വരെയാണ് നിരോധനാജ്ഞ നിലനിൽക്കുക.
തീര്‍ഥാടകരെ അഞ്ചിന് രാവിലെ എേട്ടാടു കൂടി മാത്രമേ നിലക്കലില്‍നിന്ന് പമ്പയിലേക്കും സന്നിധാനത്തേക്കും കടത്തിവിടൂ. സുരക്ഷ പരിശോധനകള്‍ക്ക് ശേഷം മാത്രമായിരിക്കും പ്രവേശനം. ഭക്തരല്ലാതെ ആരെയും പമ്പയിലേക്കോ സന്നിധാനത്തേക്കോ കടത്തിവിടുകയോ തങ്ങാന്‍ അനുവദിക്കുകയോ ചെയ്യില്ല. ശബരിമലയും പരിസരങ്ങളും പ്രത്യേക സുരക്ഷമേഖലയായി പരിഗണിച്ച് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും.
സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ദക്ഷിണമേഖല എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ രണ്ട് ഐ.ജിമാർ, അഞ്ച് എസ്.പിമാർ, 10 ഡിവൈ.എസ്.പിമാർ എന്നിവരുള്‍പ്പെടെ 1200 പൊലീസ് ഉദ്യോഗസ്ഥരെ ഇന്ന് മുതല്‍ വടശേരിക്കര, നിലക്കൽ, പമ്പ, സന്നിധാനം എന്നീ നാല് സെക്ടറുകളിലായി ഡ്യൂട്ടിക്ക് നിയോഗിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.