'ഞായറാഴ്ച നിയന്ത്രണം' തുടങ്ങി; അത്യാവശ്യ യാത്രകൾക്ക് മാത്രം അനുവാദം
text_fieldsസംസ്ഥാനത്ത് കോവിഡ് കേസുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം തുടങ്ങി. ഇന്നും അടുത്ത ഞായറാഴ്ചയുമാണ് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. നിയന്ത്രണങ്ങളുടെ ഭാഗമായി യാത്രകൾക്കടക്കം വിവിധ വിലക്കുകൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിെൻറ ഭാഗമായ പരിശോധനകൾ തുടങ്ങി.
ഹോട്ടലുകളും ബേക്കറികളും തുറക്കാമെങ്കിലും ഇരുന്ന് കഴിക്കാനാകില്ല, വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ, പഴം-പച്ചക്കറി- പലവ്യഞ്ജനം-പാല്‍-മീന്‍-ഇറച്ചി തുടങ്ങിയ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ മാത്രം പ്രവർത്തിക്കാം തുടങ്ങിയ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ദീര്‍ഘദൂര ബസുകളുടെയയും ട്രെയിനുകളുടെയും സർവ്വീസുകൾക്ക് വിലക്കില്ല. യാത്ര ചെയ്യുന്നവര്‍ ആവശ്യമായ രേഖകള്‍ കയ്യില്‍ കരുതണം. അത്യാവശ്യ യാത്രകൾ മാത്രമേ അനുവദിക്കൂ.
ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ അനുവാദമില്ലാത്തതിനാൽ പാര്‍സല്‍ വാങ്ങണമെന്നാണ് നിർദേശം. അടിയന്തര സാഹചര്യത്തില്‍ വര്‍ക്ക്ഷോപ്പുകള്‍ തുറക്കാം. മൂന്‍കൂട്ടി ബുക്ക് ചെയ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും പോകുന്നവരെ തടയില്ല. സംസ്ഥാന അതിര്‍ത്തികളിലും പരിശോധന കടുപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.