ലക്ഷദ്വീപിൽ നിയന്ത്രണങ്ങൾ കർശനം
text_fieldsകൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലക്ഷദ്വീപിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കി. സീറ്റിങ് കപ്പാസിറ്റിയുടെ പകുതി ആളുകളെ മാത്രം പ്രവേശിപ്പിച്ചായിരിക്കും കപ്പൽ സർവിസുകൾ. കപ്പലിൽ യാത്ര ചെയ്യുന്നവർ നിർബന്ധമായും ആർ.ടി പി.സി.ആർ പരിശോധന നടത്തിയിരിക്കണം. യാത്രക്കാരൻ കോവിഡ് പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്ന അതത് ദ്വീപുകളിലെ ബന്ധപ്പെട്ട അധികാരിയുടെ അനുമതിയോടെ മാത്രമായിരിക്കും യാത്ര അനുവദിക്കുക.
ഒമ്പതാം ക്ലാസ് വരെയുള്ള മദ്റസ, ഇസ്ലാമിക് നഴ്സറികൾ, എൽ.കെ.ജി, യു.കെ.ജി ട്യൂഷൻ സെന്ററുകൾ തുടങ്ങിയവയുടെ ക്ലാസുകൾ നിർത്തിവെക്കാനും കലക്ടർ എസ്. അസ്കർ അലി ആവശ്യപ്പെട്ടിട്ടുണ്ട്. കാലാവധി കഴിഞ്ഞിട്ടും നല്ലൊരു വിഭാഗം മടങ്ങിയെത്തിയിട്ടില്ല. പരോൾ റദ്ദാക്കാനുള്ള നടപടി ചോദ്യം ചെയ്ത് ചിലർ കോടതിയെയും സമീപിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.