റീസര്‍വേ: അടിസ്ഥാനസൗകര്യങ്ങളില്ല; ജീവനക്കാര്‍ ആശങ്കയില്‍
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് 2012ല്‍ നിര്‍ത്തിവെച്ച റീസര്‍വേ ഈമാസം പുനരാരംഭിക്കുമെന്ന തീരുമാനത്തെ സ്വാഗതംചെയ്യുമ്പോഴും ഈ വിഭാഗത്തില്‍ അടിസ്ഥാനസൗകര്യങ്ങളില്ലാത്തതിനാല്‍ ജീവനക്കാര്‍ ആശങ്കയില്‍.
സര്‍വേ വിഭാഗം ജീവനക്കാരുടെയും സംഘടനപ്രതിനിധികളുടെയും യോഗത്തില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ഇതില്‍ വീഴ്ച സംഭവിച്ചാല്‍ റീസര്‍വേ തടസ്സപ്പെടുമെന്ന് ജീവനക്കാര്‍ പറയുന്നു.
കാസര്‍കോട്ട് 2001ലാണ് റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഒന്നരപതിറ്റാണ്ട് കഴിഞ്ഞിട്ടും ആകെയുള്ള 128 വില്ളേജിലെ റീസര്‍വേ പ്രവര്‍ത്തനമേ പൂര്‍ത്തിയായുള്ളൂ. ജീവനക്കാരെ ഓരോ വില്ളേജിലേക്കും പ്രത്യേകം സംഘമായി നിയോഗിക്കാനാണ് സര്‍ക്കാര്‍ നിലവില്‍ ആലോചിക്കുന്നത്.
റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ക്കായി 1138 ജീവനക്കാരാണുള്ളത്. ഇതില്‍ ഒഴിവുള്ള 150 തസ്തികകള്‍ നികത്താന്‍ തീരുമാനമായിട്ടില്ല. 2002ല്‍ 652 തസ്തിക വെട്ടിക്കുറച്ചത് പുന$സ്ഥാപിച്ചിട്ടുമില്ല. 1138 ജീവനക്കാരില്‍ 570 പേരെ താലൂക്കുതല റവന്യൂ ജോലികള്‍ക്ക് വിട്ടുകൊടുത്തിട്ടുണ്ട്.
കാസര്‍കോട്ട് 30 പേരുള്ള സംഘത്തിന് ആറുമാസം കൊണ്ട് ഒരു വില്ളേജിലെ റീസര്‍വേ തീര്‍ക്കാനാവും. തിരുവനന്തപുരത്ത് നിന്ന് 30 പേരെങ്കിലും പ്രത്യേകസംഘത്തില്‍ ഉണ്ടാവും. എല്ലാ ജില്ലകളില്‍നിന്നും ഇത്തരത്തില്‍ ജീവനക്കാരെ സംഘത്തില്‍ ചേര്‍ക്കും. ഡ്രാഫ്റ്റ്സ്മാന്‍ തസ്തികയില്‍ 817 പേര്‍ സര്‍വേ വകുപ്പിലുണ്ട്. ഇലക്ട്രോണിക് ടോട്ടല്‍ സ്റ്റേഷന്‍ സര്‍വേ വന്നതോടെ ഇവര്‍ക്ക് ജോലിയില്ലാത്ത സ്ഥിതിയാണ്. ഫീല്‍ഡില്‍നിന്ന് ലഭിക്കുന്ന കണക്ക് കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിയാല്‍ മതി.
ഇവരെക്കൂടി റീസര്‍വേ വിഭാഗത്തിലേക്ക് മാറ്റിയാല്‍ പ്രവര്‍ത്തനത്തിന്‍ വേഗം കൂട്ടാം. കഴിഞ്ഞസര്‍ക്കാറിന്‍െറ കാലത്ത് ഇക്കാര്യം പരിഗണിച്ചെങ്കിലും തുടര്‍നടപടിയുണ്ടായില്ല. ജി.പി.എസ്(ഗ്ളോബല്‍ പൊസിഷന്‍സ് സിസ്റ്റം) വഴി സമുദ്രനിരപ്പില്‍നിന്നുള്ള ഉയരം കണക്കാക്കുന്ന ജോലി ഒരാഴ്ചകൊണ്ട് തീര്‍ക്കാം. എന്നാല്‍, പുറമ്പോക്ക് കണ്ടത്തെണമെങ്കില്‍ അളന്ന് പരിശോധിക്കണം. നേരത്തേ ഇത് ചെയ്യുന്നത് ഒരാളാണെങ്കില്‍ യന്ത്രത്തില്‍ അളവ് നടത്തണമെങ്കില്‍ മൂന്നുപേര്‍വേണം.
കൂടാതെ പുറമ്പോക്ക് ഭൂമിയില്‍ സര്‍വേ നടത്താന്‍ കാടുവെട്ടണം. അതിന് നിലവില്‍ അനുവദിച്ചിരിക്കുന്ന തുക ഒരാള്‍ക്ക് 300 രൂപയാണ്. കാലാനുസൃതമായി കൂലി കൂട്ടിയില്ളെങ്കില്‍ കാടുവെട്ടാനും ആളെക്കിട്ടാത്ത സ്ഥിതിയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.