ആദരാഞ്ജലി വിവാദം: പ്രിന്‍സിപ്പലിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് കോളജ് മാനേജ്മെൻറ്
text_fieldsകാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്റു കോളജ് പ്രിന്‍സിപ്പൽ പി.വി. പുഷ്പജയെടുക്കുന്ന ഏതുനടപടികള്ക്കും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് കോളജ് മാനേജ്മെൻറ്. വിവാദവുമായി ബന്ധപ്പെട്ട് ശനിയാഴ്ച മാനേജ്മെൻറ് നടത്തിയ യോഗത്തിലാണ് തീരുമാനം. വിരമിക്കാനിരിക്കുന്ന പ്രിന്‍സിപ്പലിനെതിരെ ആദരാഞ്ജലിയും കൂടാതെ കോളജ് പൂട്ടുന്നദിവസം പടക്കം പൊട്ടിച്ചതടക്കമുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പൽ എടുക്കുന്ന ഏത് തീരുമാനത്തിനും മാനേജ്മെൻറ് പിന്തുണ നല്‍കുമെന്ന് കോളജ് വൈസ് പ്രസിഡൻറ് സുബൈര്‍ കമ്മാടം പറഞ്ഞു.
കുറ്റക്കാര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് പ്രിന്‍സിപ്പൽ തീരുമാനിച്ചിരിക്കുന്നത്. അതിന് പിന്തുണ നല്‍കും. കുറ്റക്കാർക്കെതിരെ സസ്പെന്ഷന് അടക്കമുള്ള കാര്യങ്ങൾ പ്രിന്‍സിപ്പൽ ആവശ്യപ്പെട്ടാല്‍ അത് നടപ്പിലാക്കാനുള്ള അവകാശവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ സുബൈര്‍ കമ്മാടത്തെ കൂടാതെ ട്രഷറര്‍ ദിവാകരന് നമ്പ്യാര്‍, കരിമ്പില്‍ രാമനാഥന്, എം. മഹേന്ദ്ര, ഡോ. കെ.സി.കെ. രാജ എന്നിവര്‍ സംബന്ധിച്ചു.
വിദ്യാഭ്യാസമന്ത്രിക്ക് റിപ്പോർട്ട് നല്കി പ്രിന്‍സിപ്പൽ
കാഞ്ഞങ്ങാട്: യാത്രയയപ്പ് ദിവസം ആദരാഞ്ജലിയര്‍പ്പിച്ച സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥ് ആവശ്യപ്പെട്ടതുപ്രകാരം നെഹ്റു കോളജ് പ്രിന്‍സിപ്പൽ പി.വി. പുഷ്പജ മറുപടി നല്കി. ഇ-മെയിലിലൂടെയാണ് കോളജില്‍ നടന്ന സംഭവവികാസങ്ങളെക്കുറിച്ച് മന്ത്രി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. പ്രിന്‍സിപ്പൽ കോളജില്‍ നടന്ന കാര്യങ്ങള്‍ വിശദീകരിച്ച് മറുപടിനല്കി. ആദരാഞ്ജലികള്‍ അര്‍പ്പിച്ചതും പടക്കം പൊട്ടിച്ചതും മറ്റും മറുപടിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.