പെൺകരുത്തിെൻറ പ്രതീകം രേവതി എസ്. നായർക്ക് 'ഡ' അക്ഷരവീട് സമർപ്പിച്ചു
text_fieldsപത്തനംതിട്ട: കരാട്ടെയിലൂടെ പെൺകരുത്തിെൻറ പ്രതീകമായി മാറിയ രേവതി എസ്. നായർക്ക് 'ഡ' അക്ഷരവീട് സമർപ്പിച്ചു. ശനിയാഴ്ച രേവതിയുടെ ഇളമണ്ണൂരിലെ അക്ഷരവീട് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമർപ്പണം നിർവഹിച്ചു. വലിയ നന്മയാണ് അക്ഷരവീടുകളുടെ സമർപ്പണത്തിലൂടെ അതിനുപിന്നിൽ പ്രവർത്തിക്കുന്നവർ നിർവഹിക്കുന്നതെന്ന് ചിറ്റയം ഗോപകുമാർ പറഞ്ഞു. വീടില്ലാത്തവർക്ക് വീട് ലഭിക്കുേമ്പാൾ അത് സ്വർഗം കിട്ടിയ അനുഭൂതിയാണ് പകരുകയെന്നും അദ്ദേഹം പറഞ്ഞു.
'മാധ്യമം' എഡിറ്റോറിയൽ റിലേഷൻസ് ഡയറക്ടർ വയലാർ ഗോപകുമാർ അധ്യക്ഷത വഹിച്ചു. സ്ത്രീ ശാക്തീകരണത്തിന് മുൻകൈയെടുക്കുന്ന ഭാവിയുടെ വാഗ്ദാനമായ രേവതി എസ്. നായർക്ക് വീട് സമർപ്പിക്കുന്നതിൽ അഭിമാനമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കെ.യു. ജനീഷ് കുമാർ എം.എൽ.എ, 'അമ്മ' ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നിവർ സ്നേഹാദര പ്രഭാഷണം നടത്തി. പുതിയകാലത്ത് പൊതുസമൂഹത്തിന് നൽകുന്ന വലിയ സന്ദേശമാണ് അക്ഷരവീടെന്ന് കെ.യു. ജനീഷ്കുമാർ എം.എൽ.എ പറഞ്ഞു. സന്നദ്ധ സംഘടനകൾക്ക് സമൂഹത്തിന് സന്ദേശം നൽകുന്ന തരത്തിൽ വലിയ സംഭാവനകൾ നൽകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സ്നേഹത്തിെൻറ സൗധങ്ങളാണ് നിർമിച്ചുനൽകുന്നതെന്ന് 'അമ്മ' ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. അർഹിക്കുന്ന ആളുകളിലേക്ക് ഇത് എത്തിക്കാൻ കഴിയുന്നതായും അദ്ദേഹം പറഞ്ഞു.
മാധ്യമം റീജനൽ മാനേജർ വി.എസ്. സലീം സ്വാഗതം പറഞ്ഞു. മാധ്യമവും അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യും യൂനിമണിയും എൻ.എം.സി ഗ്രൂപ്പും സംയുക്തമായാണ് വീട് നിർമിച്ചുനൽകുന്നുത്. സമൂഹത്തിെൻറ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകൾക്ക് ആദരവായാണ് അക്ഷരവീടുകൾ സമർപ്പിക്കുന്നത്. ഇളമണ്ണൂർ പി.എച്ച്.സിക്ക് സമീപമാണ് രേവതിക്ക് അക്ഷരവീട് നിർമിച്ചുനൽകിയത്. കെ.യു. ജനീഷ്കുമാർ എം.എൽ.എ മെഡൽ നൽകിയും ഇടവേള ബാബു പൊന്നാട അണിയിച്ചും രേവതിയെ ആദരിച്ചു.
ഹാബിറ്റാറ്റ് സ്ഥാപകൻ പത്മശ്രീ ജി. ശങ്കറാണ് വീടിെൻറ രൂപകൽപന നിർവഹിച്ചത്. കരാട്ടെ സെക്കൻഡ് ഡിഗ്രി ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുള്ള രേവതി ജില്ല, സംസ്ഥാന, ദേശീയതല മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ചടങ്ങിൽ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ആർ.ബി. രാജീവ്കുമാർ, ഗ്രാമപഞ്ചായത്ത് അംഗം ആർ. സതീഷ് കുമാർ, മാധ്യമം ജില്ല രക്ഷാധികാരി എം.എം. ഷാജി ആലപ്ര, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ. അനിൽകുമാർ, ജില്ല ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ആർ. പ്രസന്നകുമാർ, മാധ്യമം ന്യൂസ് എഡിറ്റർ കെ.എ. ഹുസൈൻ എന്നിവർ സംസാരിച്ചു.
മാധ്യമം അസിസ്റ്റൻറ് പി.ആർ മാനേജർ റഹ്മാൻ കുറ്റിക്കാട്ടൂർ, ചീഫ് പ്രൂഫ് റീഡർ സൂഫി മുഹമ്മദ്, സർക്കുലേഷൻ മാനേജർ വി.എസ്. കബീർ, പരസ്യവിഭാഗം മാനേജർ വൈ. നാസർ, ബി.ഡി.ഒ അൻവർ ബാഷ എന്നിവർ പെങ്കടുത്തു. 'മാധ്യമം' പത്തനംതിട്ട ബ്യൂറോ ചീഫ് ബിനു ഡി. രാജ നന്ദി പറഞ്ഞു.
ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ് പ്രോജക്ട് എൻജിനീയർ ബി. വിനോദ് കുമാർ, മാധ്യമം അടൂർ ലേഖകൻ അൻവർ എം. സാദത്ത്, മാധ്യമം മുൻ ഏരിയ കോഓഡിനേറ്റർ അബ്ദുൽമന്നാൻ ഇബ്നുഷാദ് എന്നിവർക്ക് ഉപഹാരം നൽകി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.