സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ: കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം -കെ. മുരളീധരൻ
text_fieldsന്യൂഡൽഹി: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.
പുറത്തു വരുന്ന വർത്തകൾ പ്രതിപക്ഷ ആരോപണങ്ങൾ ശരിവെക്കുന്നതാണ്. സ്വന്തം മൂക്കിനു താഴെ നടന്ന വൃത്തികെട്ട അഴിമതി പോലും കണ്ടുപിടിക്കാൻ കഴിയാത്ത മുഖ്യമന്ത്രി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല. കള്ളക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫിസ് കൂട്ട് നിന്നു. ഉത്തരവാദിത്തത്തിൽ നിന്നും മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും മുരളീധരൻ പറഞ്ഞു.
പിണറായിയുടേത് വികസന ഭരണമല്ല കമീഷൻ ഭരണമാണ്. കേന്ദ്രം അനുമതി നൽകാത്ത കെ-റെയിലിനു വേണ്ടി ഇത്രയും താൽപര്യം കാണിക്കുന്നതു പോലും കമീഷന് വേണ്ടി എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. റെയിലിന് പണം പിരിക്കാനാണ് മുഖ്യമന്ത്രി യു.എ.ഇയിൽ പോയതെന്ന സംശയം മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ ഉറപ്പായി.
മുൻ മന്ത്രി കെ.ടി. ജലീലിന്റെ പ്രതികരണത്തിൽ നിന്നു തന്നെ പങ്ക് അന്വേഷിക്കേണ്ടതുണ്ടെന്ന് വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹത്തിനെതിരെ വിദേശ മന്ത്രാലയത്തിന് പരാതി നൽകുന്ന കാര്യം പരിശോധിക്കുമെന്നും മുരളീധരൻ പറഞ്ഞു. ഒരു സംസ്ഥാന മന്ത്രിക്ക് യു.എ.ഇ കോൺസുലേറ്റ് ജനറലുമായി എന്ത് ഔദ്യോഗിക ഇടപാടാണുള്ളതെന്നും മുരളീധരൻ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.