റവന്യൂ വകുപ്പ് സർക്കുലർ: നെൽവയൽ നിയമത്തെ അട്ടിമറിക്കുന്നതെന്ന് ആക്ഷേപം
text_fieldsതിരുവനന്തപുരം: റവന്യൂ രേഖകളിൽ നിലമായി രേഖപ്പെടുത്തിയ ഭൂമിയിൽ കെട്ടിടം നിർമിക്കാൻ ലഭിച്ച അപേക്ഷകളിൽ ആർ.ഡി.ഒമാർ ഒരു മാസത്തിനകം തീർപ്പ് കൽപ്പിക്കണമെന്ന റവന്യൂ വകുപ്പിെൻറ സർക്കുലർ നെൽവയൽ- തണ്ണർത്തടനിയമത്തിൽ വെള്ളംചേർക്കലാണെന്ന് ആക്ഷേപം.
റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യൻ കലക്ടർമാർക്കും പഞ്ചായത്ത്-, കൃഷി ഡയറക്ടർമാർക്കും അയച്ച സർക്കുലർ അനുസരിച്ച് ഡാറ്റാ ബാങ്കിൽ/കരട് ഡാറ്റാ ബാങ്കിൽ നിലമോ തണ്ണീർത്തടമോ അല്ലാത്ത, റവന്യൂ രേഖകളിൽ നിലമായി രേഖപ്പെടുത്തിയ ഭൂമിയിൽ കെട്ടിടനിർമാണത്തിന് രൂപാന്തരപ്പെടുത്താൻ അനുമതി നൽകണമെന്ന് വ്യക്തമാക്കുന്നു.
നേരത്തേ ഇത്തരം ഭൂമികളിലെ കെട്ടിട നിർമാണത്തിന് അനുമതിനൽകുന്നതിന് മുമ്പായുള്ള സ്ക്രീനിങ്ങിന് മൂന്ന് തട്ടുകളുണ്ടായിരുന്നു. പ്രാദേശിക നിരീക്ഷണ സമിതികളുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലായിരുന്നു ഉദ്യോഗസ്ഥർ തീരുമാനമെടുക്കേണ്ടത്. എന്നാൽ, പുതിയ സർക്കുലർ അനുസരിച്ച് വില്ലേജ് ഓഫിസറും കൃഷി ഓഫിസറും ആർ.ഡി.ഒക്ക് നൽകുന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് അനുമതിനൽകുന്നത്.
ഇവിടെ ജനകീയ നിരീക്ഷണ സംവിധാനം അട്ടിമറിക്കുകയാണ്. പ്രിൻസിപ്പൽ സെക്രട്ടറിയുടെ സർക്കുലറോ ഉത്തരവോ വഴി നിയമത്തെ മറികടക്കാനാവില്ല. നിയമപരമായി ചോദ്യംചെയ്താൽ ഇൗ സർക്കുലർ നിലനിൽക്കില്ല.
അതേസമയം, ഡാറ്റാ ബാങ്ക് കരടിനെ അട്സ്ഥാനത്തിലല്ല തീരുമാനമെടുക്കേണ്ടത്. കരട് പ്രസിദ്ധീകരിച്ച് 15 ദിവസത്തിനുശേഷം ആക്ഷേപങ്ങളും പരാതികളും പരിഗണിച്ചശേഷം െഗസറ്റിൽ വിജ്ഞാപനം നടത്തണം. നിയമത്തിലെ അത്തരം നിർേദശങ്ങളും ഇവിടെ നിരാകരിക്കുകയാണ്. ഫലത്തിൽ നിയമത്തിെൻറ അന്തഃസത്ത തകർക്കുന്നതാണ് സർക്കുലറെന്ന് ആക്ഷേപമുണ്ട്. 2008ന് മുമ്പുള്ള കേസുകൾക്കുമാത്രമേ നിയമംവഴി അനുമതി നൽകൂവെന്ന് പറയുന്നുണ്ടെങ്കിലും അത് തീരുമാനിക്കുന്നത് ഉദ്യോഗസ്ഥരാണ്. 2008 വരെ നികത്തിയ വയലിെൻറ സ്ഥിതിവിവരക്കണക്ക് സർക്കാറിെൻറ കൈവശമില്ല. അതിനാൽ 2008നുശേഷം നികത്തിയതിലും ഉദ്യോഗസ്ഥർ കണ്ണടച്ചാൽ അനുമതിലഭിക്കുമെന്നാണ് അവസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.