206 ഏക്കർ സർക്കാർ ഭൂമി സ്വകാര്യ കമ്പനിക്ക്; വഴിയൊരുക്കുന്നത് റവന്യൂ വകുപ്പ്
text_fieldsപത്തനംതിട്ട: 206 ഏക്കർ സർക്കാർ ഭൂമി സ്വകാര്യ കമ്പനിക്ക് പേരിൽ കൂട്ടി പോക്കുവരവ് ചെ യ്തു നൽകാൻ റവന്യൂ വകുപ്പ് വഴിയൊരുക്കുന്നു. ഹാരിസൺസ് മലയാളം കമ്പനിയിൽനിന്ന് കൊല്ലം ജില്ലയിലെ റിയ എസ്റ്റേറ്റ് കമ്പനി കൈവശപ്പെടുത്തിയ ഭൂമി പോക്കുവരവ് നടത് തി നൽകാനാണ് റവന്യൂ വകുപ്പിൽ നീക്കം.
ഇതിനു പിന്നിൽ കോടികളുടെ അഴിമതിയുള്ളതായി ആ രോപണമുയരുന്നു. വനഭൂമിയും മിച്ചഭൂമിയും ഉൾപ്പെടുന്ന ഭൂമിയാണ് കമ്പനിക്ക് സ്വന് തമാക്കാൻ വഴിയൊരുക്കുന്നത്. പോക്കുവരവ് ചെയ്ത് കരമടക്കാൻ അവസരം നൽകുന്നതോടെ ഭൂമി റിയ കമ്പനിക്ക് സ്വന്തമാകും.
കൊല്ലം ജില്ലയിലെ തെന്മല വില്ലേജിൽ തെന്മല എസ്റ്റേറ്റിൽപെട്ടതാണ് മുംബൈ ആസ്ഥാനമായ റിയ കമ്പനി ൈകവശംെവച്ച ഭൂമി. ഹാരിസൺസ് മലയാളം കമ്പനിയിൽനിന്നാണ് ഇവർ 206.51 ഏക്കർ ഭൂമി കൈവശപ്പെടുത്തിയത്. ഹാരിസൺസിെൻറ വിവാദമായ 1600/1923 എന്ന ആധാരത്തിൽ 1/1 മുതൽ 2/11 വരെ സർവേ നമ്പറുകളിൽ 424.88 ഏക്കർ വരുന്ന തെന്മല എസ്റ്റേറ്റിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഇതിൽപെടുന്ന 206.51 ഏക്കർ ഭൂമിയാണ് റിയ കമ്പനിക്ക് ൈകമാറിയത്.
കൈമാറ്റ ആധാരത്തിലും പ്രതിപാദിക്കുന്നത് 1/1 മുതൽ 2/11 വരെ സർവേ നമ്പറുകളിൽപെട്ട ഭൂമിയെന്നാണ്. 424.88 ഏക്കറിൽപെടുന്ന ഏതുഭാഗത്ത് സ്ഥിതിചെയ്യുന്ന ഏതെല്ലാം സർവേ നമ്പറുകളിൽപെട്ട 206.51 ഏക്കർ എന്ന് ആധാരത്തിൽ വ്യക്തമായി പറയുന്നില്ല. ഇതറിയാതെ പോക്കുവരവ് ചെയ്തു നൽകാനാവില്ലെന്ന് റവന്യൂ ജീവനക്കാർ നിലപാടെടുെത്തങ്കിലും ഉന്നതർ ഇടപെട്ട് ജീവനക്കാരുടെ തടസ്സവാദം തള്ളുകയായിരുന്നു.
ഭൂമി പോക്കുവരവ് ചെയ്തു നൽകണമെന്ന് കാട്ടി സെപ്റ്റംബറിൽ റിയ കമ്പനി ഹൈകോടതിയിൽനിന്ന് ഉത്തരവ് നേടിയിരുന്നു. ഹാരിസൺസിെൻറ 1600/1923 ആധാരം വ്യാജരേഖയാണെന്നും കൈവശഭൂമിയിൽ അവർക്ക് ഉടമസ്ഥതയില്ലെന്നുമാണ് കോടതികളിൽ സർക്കാർ വാദിച്ചുവരുന്നത്. റിയക്ക് അനുകൂലമായ കോടതിവിധിക്കെതിരെ അപ്പീലോ റിവ്യൂ ഹരജിയോ നൽകാതെ തിരക്കിട്ട് പോക്കുവരവ് ചെയ്തു നൽകാനാണ് നീക്കം. ഹാരിസൺസിൽനിന്ന് ഭൂമി മുറിച്ചുവാങ്ങിച്ച ഒരു കമ്പനിക്ക് ഭൂമി പോക്കുവരവ് ചെയ്തു നൽകുന്നതോടെ ഇത്തരത്തിൽ ഭൂമി വാങ്ങിയ മറ്റു കമ്പനികളുടെ വാങ്ങലുകൾക്കും സാധൂകരണം ലഭിക്കും.
കൈവശ ഭൂമിയിൽ ഹാരിസൺസിന് ഉടമസ്ഥതയുണ്ടെന്ന സർക്കാറിെൻറ സമ്മതിക്കലുമാകും. ഇതിനു പിന്നിൽ കോടികളുടെ അഴിമതിയുണ്ടെന്ന് പ്ലാേൻറഷൻ വർക്കേഴ്സ് യൂനിയൻ (െഎ.എൻ.ടി.യു.സി) പ്രസിഡൻറും ഹാരിസൺസ് ഭൂമി ഏറ്റെടുക്കൽ സമരസമിതി ചെയർമാനുമായ സി.ആർ നജീബ് പറഞ്ഞു. ഭൂമി പോക്കുവരവ് ചെയ്തു നൽകരുതെന്ന് ആവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് അവർ നിവേദനം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.