കേരള ബാങ്കിെൻറ ജപ്തിയും റവന്യൂ വകുപ്പിന്; ജോലിഭാരത്തിൽ അതൃപ്തരായി വില്ലേജ് ഒാഫിസർമാർ
text_fieldsതിരുവനന്തപുരം: ജീവനക്കാരുടെ കുറവിനൊപ്പം കേരള ബാങ്കിെൻറ റവന്യൂ റിക്കവറി ചുമതല കൂടി നൽകിയതിൽ വില്ലേജ് ഒാഫിസർമാരിൽ അതൃപ്തി പുകയുന്നു. ജപ്തി നടപടികളുടെ ഭാഗമായി കിട്ടാക്കടം ഈടാക്കുന്നതിനുള്ള ചുമതല വില്ലേജ് ഓഫിസർമാർക്ക് നൽകുന്ന പട്ടികയിൽ കേരള ബാങ്കിനെക്കൂടി ഉൾപ്പെടുത്തി. കേരള റവന്യൂ റിക്കവറി നിയമത്തിൽ മാറ്റംവരുത്തി ഇതുസംബന്ധിച്ച വിജ്ഞാപനവും പുറപ്പെടുവിച്ചു.
റവന്യൂ വകുപ്പിെൻറ ദൈനംദിന കാര്യങ്ങൾ നിർവഹിക്കാൻപോലും ജീവനക്കാരില്ലാത്ത അവസ്ഥയാണിപ്പോൾ. പൊതു സ്ഥലംമാറ്റവും പ്രമോഷനുകളും പ്രതിസന്ധിയിലായതോടെ നിരവധി തസ്തികകളിൽ ഇപ്പോൾതന്നെ ആളില്ല.
റവന്യൂ വകുപ്പിൽ ആദ്യമായി െകാണ്ടുവന്ന ഒാൺലൈൻ സ്ഥലംമാറ്റവും പ്രമോഷനും ഇപ്പോൾ കോടതി നടപടികളിലുമാണ്. ഇതുകൂടാതെ റവന്യൂ വകുപ്പിൽ ഇപ്പോൾ നടപ്പാക്കിയ ഡിജിറ്റൽ സേവനങ്ങളുടെ പോരായ്മ പരിഹരിക്കൽ, ഡിജിറ്റൽ സർവേ കൂടാതെ വില്ലേജ് ഒാഫിസിലെ ദൈനംദിന പ്രവൃത്തികൾ എന്നിവയും ഇഴയുകയാണ്.
കൂടാതെ 1968ലെ റവന്യൂ റിക്കവറി നിയമപ്രകാരം പൊതു, വാണിജ്യ ബാങ്കുകളും കെ.എസ്.ആർ.ടി.സി, സിവിൽ സപ്ലൈസ് കോർപറേഷൻ ഉൾപ്പെടെ 132 സ്ഥാപനങ്ങളുടെ പണം പിരിക്കൽ നിലവിൽ വില്ലേജ് ഓഫിസർമാരുടെ ചുമതലയിലാണ് നടന്നുവരുന്നത്. ഇതിനൊക്കെ പുറമെയാണ് കേരള ബാങ്കിെൻറ റവന്യൂ റിക്കവറികൂടി ഇപ്പോൾ നൽകിയത്. കുടിശ്ശിക പിരിക്കാനുള്ളതാണ് നിയമമെങ്കിലും മറ്റേതെങ്കിലും പൊതുസ്ഥാപനത്തിന്, സർക്കാറിതര സ്ഥാപനങ്ങളും വ്യക്തികളും നൽകാനുള്ള കുടിശ്ശികകൾ പിരിച്ചെടുക്കുന്നതിനുള്ള ചുമതലയുമുണ്ട്.
കുടിശ്ശിക അഞ്ചുലക്ഷം വരെയെങ്കിലും ഈടാക്കിയാൽ തുകയുടെ അഞ്ചുശതമാനവും അഞ്ച് ലക്ഷത്തിന് മുകളിലെങ്കിൽ 7.5 ശതമാനവും കലക്ഷൻ ചാർജായി സർക്കാറിന് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.