കോവിഡ് വ്യാപനത്തിനിടയിലും ജപ്തി നോട്ടീസുമായി റവന്യൂ വകുപ്പ്
text_fieldsപത്തനംതിട്ട: കോവിഡ് വ്യാപിക്കുന്നതിനിടയിലും ജപ്തി നടപടിയുമായി റവന്യൂ വകുപ്പ്. രോഗബാധിതരുടെ അടക്കം വീടുകളിൽ പോയി നോട്ടീസ് നൽകുന്നത് ഭീഷണിയാകുെന്നന്ന പരാതിയുമായി വില്ലേജ് ഓഫിസർമാർ രംഗത്ത്.
ജില്ലയിൽ ഈ സാമ്പത്തിക വർഷം 46 കോടിയിലേറെ രൂപയാണ് റവന്യൂ റിക്കവറിയിലൂടെ ഈടാക്കാനുള്ളത്. ഇതിനായാണ് വ്യാപകമായി നോട്ടീസ് വിതരണം നടക്കുന്നത്. കോവിഡ് കാലമായതിനാൽ എല്ലാത്തരം ജപ്തി നടപടിയും നിർത്തിവെച്ചിരിക്കുന്നുവെന്നാണ് സർക്കാർ പറയുന്നത്.
അതേസമയം, നോട്ടീസ് വിതരണവും വസൂലാക്കൽ നടപടിയുടെ പുരോഗതി വിലയിരുത്താൻ അവലോകന യോഗങ്ങളും നടക്കുന്നുണ്ട്.
ജില്ലയിൽ റവന്യൂ റിക്കവറി നടപടികൾ വിലയിരുത്താൻ വ്യാഴാഴ്ച കലക്ടർ അവലോകന യോഗം വിളിച്ചിട്ടുണ്ട്. വീടുകളിലെത്തി റിക്കവറി നോട്ടീസ് നൽകി സ്വീകരിച്ചതായി ഒപ്പിട്ട് വാങ്ങേണ്ടതുണ്ട്. കോവിഡ് കാലത്ത് ഇങ്ങനെ ഒപ്പിട്ട് വാങ്ങുന്നത് ഭീഷണിയാണെന്നാണ് വില്ലേജ് ഓഫിസർമാർ പറയുന്നത്.
ജില്ലയിലെ 70 വില്ലേജുകളിലുമായി 5000ത്തിലേറെ പേർക്കാണ് ജപ്തി നോട്ടീസ് നൽകുന്നത്. ഏഴുദിവസത്തിനുള്ളിൽ തുക അടച്ച് ജപ്തി ഒഴിവാക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്.
ബാങ്ക് വായ്പകൾ, ജി.എസ്.ടി, വാഹനാപകട നഷ്ടപരിഹാരം, വാഹന നികുതി, പിന്നാക്ക വികസന കോർപറേഷനിലേക്കുള്ള വിഹിതം, വാട്ടർ അതോറിറ്റി, ഇലക്ട്രിസിറ്റി, ഫോൺ ബിൽ, പഞ്ചായത്തുകളിലെ വിവിധതരം കരങ്ങൾ, ലേലത്തുക തുടങ്ങിയവയിലെ കുടിശ്ശികകൾ ഈടാക്കുന്നതിനാണ് ജപ്തി നടപടികൾ നടക്കുന്നത്.
നോട്ടീസ് നൽകുന്നത് മാത്രമേയുള്ളൂവെന്നും ജപ്തി നടപടിയിലേക്ക് കടക്കുന്നിെല്ലന്നുമാണ് റവന്യൂ അധികൃതർ പറയുന്നത്. കലക്ടറേറ്റിൽനിന്നുള്ള അറിയിപ്പ് അനുസരിച്ച് നോട്ടീസ് വിതരണം എല്ലായിടത്തും നടക്കുന്നുണ്ടെന്നും എന്നാൽ, തുക അടക്കാൻ ആരെയും നിർബന്ധിക്കുന്നിെല്ലന്നും ജപ്തി നടപടിയിലേക്ക് കടക്കുന്നിെല്ലന്നും അടൂർ ആർ.ഡി.ഒ എസ്. ഹരികുമാർ 'മാധ്യമ'ത്തോട് പറഞ്ഞു.
മുൻ കൂട്ടിയുള്ള അറിയിപ്പ് മാത്രമാണ് നോട്ടീസ് നൽകൽ. നോട്ടീസ് ലഭിച്ചാൽ വില്ലേജ് ഓഫിസർമാർക്ക് െവച്ചുകൊണ്ടിരിക്കാനാവില്ല. അതിനാൽ വിതരണം നടത്തുന്നുവെന്നേയുള്ളൂ. ഒരു വില്ലേജ് ഓഫിസറോടും നോട്ടീസ് നിർബന്ധമായും നൽകിയിരിക്കണം എന്ന് പറഞ്ഞിട്ടിെല്ലന്നും അദ്ദേഹം പറഞ്ഞു.
ഭൂരിഭാഗം വില്ലേജുകളിലും വിതരണം നടക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. കോവിഡ് ഭീഷണിയോ, മറ്റെന്തെങ്കിലും കാരണത്താലോ നോട്ടീസ് നൽകാൻ സാധിക്കുന്നിെല്ലങ്കിൽ ഇന്ന കാരണത്താൽ കഴിഞ്ഞില്ല എന്ന് പറഞ്ഞ് മടക്കാം. നോട്ടീസ് നൽകണമെന്ന് സർക്കാർ നിർദേശമൊന്നുമില്ലെന്നും ആർ.ഡി.ഒ പറഞ്ഞു.
46 കോടിയിലേറെ കിട്ടാനുണ്ടെന്നും അതിെൻറ അഞ്ച് ശതമാനത്തോളം തുക മാത്രമാണ് ഇതുവരെ പിരിഞ്ഞ് കിട്ടിയിട്ടുള്ളതെന്നും റവന്യൂ റിക്കവറി വിഭാഗം െഡപ്യൂട്ടി കലക്ടർ ജെസിക്കുട്ടി പറഞ്ഞു. ജപ്തി നടപടികൾ സ്വീകരിക്കുന്നില്ല.
പണം അടക്കാനുള്ള കാര്യം ഓർമെപ്പടുത്തുകയും തുക അടക്കാൻ കഴിവുള്ളവരെ പ്രേരിപ്പിക്കുകയുമാണ് നോട്ടീസ് നൽകുന്നതിെൻറ ഉദ്ദേശ്യമെന്നും െഡപ്യൂട്ടി കലക്ടർ പറഞ്ഞു. ജപ്തി നടത്തണമെന്ന നിർദേശമൊന്നും സർക്കാറിൽനിന്ന് ലഭിച്ചിട്ടില്ല.
എന്നാൽ, നോട്ടീസ് നൽകിയിരിക്കണമെന്ന് സർക്കാറിൽനിന്ന് കർശന നിർദേശമുണ്ടെന്നും അതിനാലാണ് വില്ലേജ് ഓഫിസർമാർക്ക് നോട്ടീസ് നൽകാൻ നിർദേശം നൽകിയതെന്നും െഡപ്യൂട്ടി കലക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.