Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓൺലൈൻ സ്ഥലംമാറ്റം...

ഓൺലൈൻ സ്ഥലംമാറ്റം നടപ്പാക്കാതെ റവന്യൂ വകുപ്പ്​; അഴിമതിക്കെന്ന്​ ആരോപണം

text_fields
bookmark_border
ഓൺലൈൻ സ്ഥലംമാറ്റം നടപ്പാക്കാതെ റവന്യൂ വകുപ്പ്​; അഴിമതിക്കെന്ന്​ ആരോപണം
cancel

കൊ​ച്ചി: സ്ഥ​ലം​മാ​റ്റ​ത്തി​ന്​ ഓ​ൺ​ലൈ​ൻ സം​വി​ധാ​നം ന​ട​പ്പാ​ക്കാ​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ശ്ച​യി​ച്ച്​ ആ​റു​ വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ന​ട​പ്പാ​ക്കാ​തെ റ​വ​ന്യൂ വ​കു​പ്പ്. മ​റ്റെ​ല്ലാ വ​കു​പ്പു​ക​ളി​ലും സ്ഥ​ലം​മാ​റ്റ​ത്തി​ന്​ ഹ്യൂ​മ​ൻ റി​സോ​ഴ്​​സ്​ മാ​നേ​ജ്​​മെ​ന്‍റ്​ സി​സ്റ്റം (എ​ച്ച്.​ആ​ർ.​എം.​എ​സ്) സോ​ഫ്​​റ്റ്​​വെ​യ​ർ ന​ട​പ്പാ​ക്കി​യി​ട്ടും റ​വ​ന്യൂ വ​കു​പ്പി​ൽ ജി​ല്ല​ത​ല​ത്തി​ൽ സം​വി​ധാ​നം കൊ​ണ്ടു​വ​രാ​ത്ത​ത്​ ഭ​ര​ണ​ക​ക്ഷി യൂ​നി​യ​നു​ക​ളു​ടെ സ​മ്മ​ർ​ദ​ത്തി​ന്​ വ​ഴ​ങ്ങി​യാ​ണെ​ന്നാ​ണ്​ ആ​രോ​പ​ണം. ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ന്​ പു​റ​ത്താ​യ​തി​നാ​ൽ ജി​ല്ല​ത​ല​ത്തി​ലു​ള്ള സ്ഥ​ലം​മാ​റ്റ​ങ്ങ​ളി​ൽ വ​ൻ അ​ഴി​മ​തി ന​ട​ക്കു​ന്ന​താ​യും പ​റ​യു​ന്നു.

ഓ​ൺ​ലൈ​ൻ സ്ഥ​ലം​മാ​റ്റ​ത്തി​ന്​ എ​ച്ച്.​ആ​ർ.​എം.​എ​സ്​ ന​ട​പ്പാ​ക്കാ​ൻ പൊ​തു​ഭ​ര​ണ വ​കു​പ്പ്​ 2017ലാ​ണ്​ പൊ​തു​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച​ത്. 2020ൽ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക്​ റ​വ​ന്യൂ വ​കു​പ്പും രൂ​പം ന​ൽ​കി. ​എ​ന്നാ​ൽ, സം​സ്ഥാ​ന​ത​ല​ത്തി​ൽ ഏ​റ​ക്കു​റെ ന​ട​പ്പാ​ക്കി​യെ​ങ്കി​ലും ക്ല​ർ​ക്ക്, എ​ൽ.​ഡി ടൈ​പി​സ്റ്റ്, ഓ​ഫി​സ്​ അ​റ്റ​ൻ​ഡ​ന്‍റ്, വി​ല്ലേ​ജ്​ ഫീ​ൽ​ഡ്​ അ​സി​സ്റ്റ​ന്‍റ്​ ത​സ്തി​ക​ക​ൾ​ക്ക്​ സം​വി​ധാ​നം ബാ​ധ​ക​മാ​ക്കി​യി​ല്ല. ജി​ല്ലാ​ടി​സ്ഥാ​ന​ത്തി​ൽ എ​ച്ച്.​ആ​ർ.​എം.​എ​സ്​ വ​ഴി സ്ഥ​ലം​മാ​റ്റം ന​ട​പ്പാ​ക്കു​ന്ന​ത്​ പ​രി​ഗ​ണ​ന​യി​ൽ ഇ​ല്ലെ​ന്നാ​ണ്​ മാ​ർ​ച്ചി​ൽ റ​വ​ന്യൂ മ​ന്ത്രി ഇ​തു​സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​ന്​ നി​യ​മ​സ​ഭ​യി​ൽ ന​ൽ​കി​യ മ​റു​പ​ടി.

ജി​ല്ല​ത​ല സ്ഥ​ലം​മാ​റ്റ​ങ്ങ​ൾ ഭ​ര​ണ​ക​ക്ഷി യൂ​നി​യ​നു​ക​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക്​ അ​നു​സ​രി​ച്ച്​ ന​ട​ത്തു​ന്ന​തി​നാ​ണ്​ ഇ​ത്​ വ​ഴി​യൊ​രു​ക്കി​യ​ത്. ത​ങ്ങ​ൾ​ക്ക്​ ഇ​ഷ്ട​മി​ല്ലാ​ത്ത​വ​രെ തോ​ന്നും​പോ​ലെ മാ​റ്റാ​നും ത​ങ്ങ​ൾ​ക്ക്​ കൂ​ടി ഗു​ണം കി​ട്ടു​ന്ന അ​ഴി​മ​തി​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ താ​ൽ​പ​ര്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​യ​മി​ക്കാ​നും ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​വും​ ഇ​തി​ലൂ​ടെ സം​ജാ​ത​മാ​യി. ജീ​വ​ന​ക്കാ​ർ​ക്ക്​ ജോ​ലി ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മു​ള്ള സ്ഥ​ല​ങ്ങ​ൾ ഓ​പ്​​ഷ​ൻ അ​ടി​സ്ഥാ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ എ​ച്ച്.​ആ​ർ.​എം.​എ​സ്​ ന​ൽ​കു​ന്ന സൗ​ക​ര്യം​ ഇ​തി​ലൂ​ടെ ന​ഷ്ട​മാ​യി.

ഓ​ൺ​ലൈ​ൻ സം​വി​ധാ​നം വ​ഴി​യാ​കു​മ്പോ​ൾ സ്റ്റേ​ഷ​ൻ സീ​നി​യോ​രി​റ്റി, മു​മ്പ്​ ജോ​ലി ചെ​യ്ത ഓ​ഫി​സ് തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ൾ മാ​ന​ദ​ണ്ഡ​മാ​ക്കി അ​ർ​ഹ​രാ​യ ജീ​വ​ന​ക്കാ​ർ​ക്ക്​ ത​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​​ലേ​ക്ക്​ സ്ഥ​ലം​മാ​റ്റം നേ​ടാ​ൻ ക​ഴി​യും.

എ​ല്ലാ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​ർ​ക്കും എ​ച്ച്.​ആ​ർ.​എം.​എ​സ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ബാ​ധ​ക​മാ​ക്ക​ണ​മെ​ന്ന പൊ​തു​ഭ​ര​ണ വ​കു​പ്പ്​ നി​ർ​ദേ​ശം അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടി​ട്ടും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല.

ഒ​രു ഓ​ഫി​സി​ൽ മൂ​ന്ന്​ വ​ർ​ഷം തി​ക​ച്ച​വ​രെ മു​മ്പ്​ ജോ​ലി ചെ​യ്യാ​ത്ത ഓ​ഫി​സു​ക​ളി​ലേ​ക്ക്​ മാ​റ്റ​ണ​മെ​ന്നും അ​ഞ്ചു വ​ർ​ഷം ക​ഴി​ഞ്ഞ​വ​രെ നി​ർ​ബ​ന്ധ​മാ​യും സ്റ്റേ​ഷ​ൻ മാ​റ്റ​ണ​മെ​ന്ന നി​ർ​ദേ​ശ​വും റ​വ​ന്യൂ വ​കു​പ്പി​ൽ മാ​ത്രം ജി​ല്ല​ത​ല​ത്തി​ൽ ഇ​തു​വ​രെ ന​ട​പ്പാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Revenue Departmentonline transfercorruptionnot implementing
News Summary - Revenue Department not implementing online transfer; Accused of corruption
Next Story