Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറവന്യൂ വകുപ്പിലെ...

റവന്യൂ വകുപ്പിലെ സ്ഥലംമാറ്റങ്ങള്‍ പൂര്‍ണ്ണമായി ഓണ്‍ലൈന്‍ വഴിയാക്കണമെന്ന് ട്രൈബ്യൂണല്‍

text_fields
bookmark_border
online-class
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ റവന്യൂ വകുപ്പിൽ സ്ഥലംമാറ്റങ്ങള്‍ പൂര്‍ണ്ണമായി ഓണ്‍ലൈന്‍ വഴിയാക്കണമെന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ്. സ്ഥലംമാറ്റങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് റവന്യൂ വകുപ്പില്‍ മൂന്ന് വര്‍ഷമായിട്ടും നടപ്പാക്കിയില്ലെന്ന് കാണിച്ച് നല്‍കിയ ഹര്‍ജിയിലാണ് മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് റവന്യൂ സെക്രട്ടറിക്കും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കും ട്രൈബ്യൂണൽ നിര്‍ദേശം നൽകിയത്.

ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പിന്‍റെ 2017 ഫെബ്രുവരി 25ലെ ഉത്തരവ് റവന്യൂ വകുപ്പില്‍ നടപ്പാക്കാത്തത് ചോദ്യം ചെയ്ത് റവന്യൂ ഐക്യവേദിയുടെ സംസ്ഥാന ചെയര്‍മാൻ കെ.ബിലാല്‍ ബാബുവാണ് ട്രൈബ്യൂണലിനെ സമീപിച്ചത്.

സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള പൊതു സ്ഥലംമാറ്റം പോലും റവന്യൂ വകുപ്പില്‍ നടത്താറില്ല. ഓണ്‍ലൈന്‍ സ്ഥലംമാറ്റം വകുപ്പില്‍ നടപ്പാക്കാതിരിക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ ഉണ്ടായതിനാലാണ് റവന്യൂ ഐക്യവേദി ട്രൈബ്യൂണലിനെ സമീപിച്ചത്. 

സർക്കാറിൽ സി.പി.ഐ മന്ത്രിക്ക് കിഴീലെ റവന്യൂ വകുപ്പിലെ ജീവനക്കാരായ വില്ലേജ് ഓഫീസര്‍മാരുടെ ശമ്പളം അടുത്തിടെ ധനവകുപ്പ് വെട്ടിക്കുറച്ചിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ കീഴിലുള്ള ഉദ്യോഗസ്ഥ ഭരണ പരിഷ്‌ക്കാര വകുപ്പിന്‍റെ ഉത്തരവ് റവന്യൂ വകുപ്പില്‍ നടപ്പാക്കുന്നതിന് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsrevenue departmenttribunal
News Summary - revenue department-tribunal-kerala news
Next Story