മലപ്പുറത്തെ നിക്ഷിപ്ത വനഭൂമി: പതിച്ച് നൽകണമെന്ന് റവന്യൂവകുപ്പ്
text_fieldsകൊച്ചി: മലപ്പുറം ജില്ലയിലെ നിക്ഷിപ്ത വനഭൂമി പതിച്ച് നൽകാൻ നടപടി സ്വീകരിക്കണമെന്ന് റവന്യൂ വകുപ്പ്.
ജില്ലയിൽ 1978ൽ 4792 ഏക്കർ നിക്ഷിപ്ത വനഭൂമി വനംവകുപ്പിൽനിന്ന് പതിച്ച് നൽകുന്നതിന് റവന്യൂ വകുപ്പിലേക്ക് കൈമാറിയിരുന്നു. എന്നാൽ, 1980 ഒക്ടോബർ 25ന് കേന്ദ്ര വന (സംരക്ഷണ) നിയമം പ്രാബല്യത്തിൽ വന്നതിനാൽ പതിവ് തടസ്സപ്പെട്ടു. അതിൽ 1807 ഏക്കർ റവന്യൂ വകുപ്പിെൻറ കൈവശമുണ്ട്.
റവന്യൂ വകുപ്പിൽ അവേശഷിക്കുന്ന ഭൂമി സർവേ െചയ്ത് പതിവിന് അനുേയാജ്യമായ ഭൂമി കണ്ടെത്താൻ ആവശ്യമായ നടപടി മലപ്പുറം കലക്ടർ സ്വീകരിക്കണമെന്നാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി േഡാ.എ. ജയതിലകിെൻറ ഉത്തരവ്.
പതിവിന് അനുേയാജ്യമല്ലെന്ന് കണ്ടെത്തുന്ന നിക്ഷിപ്ത വനഭൂമി വനം വകുപ്പിന് തിരികെ നൽകണം. പതിവിന് അനുേയാജ്യമാണെന്ന് കണ്ടെത്തുന്ന നിക്ഷിപ്ത വനഭൂമി പതിച്ച് നൽകുന്നതിന് കേന്ദ്രസർക്കാറിെൻറ അനുമതി േതടുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചു.
വനം കൈയേറ്റങ്ങൾ അവലോകനം ചെയ്യുന്നതിനുള്ള സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റിയുടെ തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ നിക്ഷിപ്ത വനഭൂമിയിൽ ഉൾപ്പെട്ട ഏറനാട് താലൂക്കിെല ഊർക്കാട്ടിരി വിേല്ലജിൽ 320.6 ഏക്കറും നിലമ്പൂർ താലൂക്കിലെ പുള്ളിമാടം വില്ലേജിൽപെട്ട 71.97 ഏക്കറും ഉൾപ്പെടെ ആകെ 392.57 ഏക്കറിൽ നിക്ഷിപ്ത വനഭൂമി 2015ൽ വനം വകുപ്പിന് തിരിെക നൽകിയിരുന്നു.
കമ്മിറ്റിയുടെ 2015ലെ യോഗത്തിലെ തീരുമാനം പരിഷ്കരിക്കുന്നതിന് ആവശ്യമായ നടപടി വനംവകുപ്പ് സ്വീകരിക്കണമെന്നും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നിർദേശം നൽകി.
റവന്യൂ വകുപ്പിെൻറ ൈകവശമുള്ള നിക്ഷിപ്ത വനഭൂമിയിൽ ഏറെയും മനുഷ്യവാസത്തിനും കൃഷിക്കും ഉപയുക്തമാണെന്ന് പ്രാഥമിക പരിേശാധനയിൽ കണ്ടെത്തിയെന്ന് കലക്ടർ റിപ്പോർട്ട് നൽകി. ജില്ലയിലെ ആദിവാസികളിൽ ഭൂരഹിതരായ 797 കുടുംബങ്ങളും 10 സെൻറിൽ താെഴ ഭൂമിയുള്ള 2582 കുടുംബങ്ങളുമുണ്ട്. അതോടൊപ്പം പട്ടികജാതി വിഭാഗത്തിൽ 2995 കുടുംബങ്ങളും ജനറൽ വിഭാഗത്തിൽ 21,996 കുടുംബങ്ങളും ഭൂരഹിതരാണ്.
പതിവിന് അനുേയാജ്യമായ മറ്റ് ഭൂമി റവന്യൂ വകുപ്പിെൻറ കൈവശമില്ലാത്തതിനാൽ നിക്ഷിപ്ത വനഭൂമി പതിച്ച് നൽകുന്നതിന് അനുമതി നൽകണമെന്ന് കലക്ടർ ശിപാർശ ചെയ്തു.
വനവത്കരണത്തിന് ഇത്രയേറെ ഭൂമി വനം വകുപ്പിന് തിരിെക നൽകുന്നതിന് പകരം കേന്ദ്രാനുമതി ലഭ്യമാക്കി ഭൂരഹിതരായ ജനങ്ങൾക്ക് വിതരണം െചയ്യുന്നത് ഉചിതമാണെന്ന് ലാൻഡ് റവന്യൂ കമീഷണറും ശിപാർശ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.