പട്ടയ ലക്ഷ്യം നേടിയില്ല; റവന്യൂ വകുപ്പിെന പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി
text_fieldsതൊടുപുഴ: മൂന്നാറിലെ ഒഴിപ്പിക്കൽ വിഷയത്തിൽ സി.പി.എമ്മിനെതിരെ നിൽക്കുന്ന റവന്യൂ വകുപ്പിനും സി.പി.െഎക്കും ഇടുക്കിയിെല പട്ടയമേളയിൽ കർഷക താൽപര്യത്തിനൊപ്പം നിന്നില്ലെന്ന മട്ടിൽ മുഖ്യമന്ത്രിയുടെ പരോക്ഷ വിമർശനം. സർക്കാറിെൻറ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഞായറാഴ്ച നടന്ന മേളയിൽ 10,000 പട്ടയം നൽകുമെന്നായിരുന്നു വാഗ്ദാനം.
ലക്ഷത്തിനടുത്ത പട്ടയ അപേക്ഷകളിൽ ബാക്കി രണ്ടു വർഷത്തിനുള്ളിലെന്നും. എന്നാൽ, 5449 പട്ടയങ്ങളാണ് തയാറായത്. ഇതിൽ 2010 എണ്ണം ഉപാധിരഹിതമല്ലെന്ന നിലക്ക് മാറ്റിവെക്കേണ്ടിയും വന്നു. ഇൗ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. ഇതുവെര സർക്കാർ തീരുമാനിച്ചതിലൊന്നും പ്രതീക്ഷ തെറ്റാറില്ലെന്നും നടപടികൾ അതിവേഗത്തിലാക്കാത്തതാണ് പ്രശ്നമായതെന്നും പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യം തിരിച്ചറിയുന്നുവെന്നും വീഴ്ചയാണെന്നും വ്യക്തമാക്കി. തീരുമാനം നടപ്പാക്കുന്നതിനു ചുമതല ഏൽപിച്ചിട്ടുണ്ട്. അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണിത്.
ഇനി പട്ടയ നടപടികള്‍ സമയബന്ധിതമായി തീര്‍പ്പാക്കും. ഇക്കാര്യത്തില്‍ റവന്യൂമന്ത്രിയുടെ മേല്‍നോട്ടവുമുണ്ടാകും. കൂടുതല്‍ ഉദ്യോഗസ്ഥ സംവിധാനം ഒരുക്കണമെങ്കില്‍ അതിനുള്ള നടപടിയും സ്വീകരിക്കുെമന്നും മേള ഉദ്ഘാടനം െചയ്ത് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ നൽകിയത് കുറച്ചുമാത്രമാണെന്ന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.