ഭിന്നശേഷിക്കാർക്ക് നിയമനം: മുഖ്യമന്ത്രിയുടെ നിർേദശം പാലിക്കാതെ റവന്യൂ വകുപ്പ്
text_fieldsതൃശൂർ: സർക്കാർ വാർഷികത്തിൽ ഭിന്നശേഷിക്കാർക്ക് നിയമനം നൽകാനുള്ള മുഖ്യമന്ത്രിയുടെ നിർദേശം റവന്യൂ വകുപ്പ് പാലിച്ചില്ല. 1, 34, 67 ക്രമവത്കരണത്തിൽ േമയ് 30നകം മൂന്നുപേർക്ക് നിയമനം നടത്താനാണ് മുഖ്യമന്ത്രി റവന്യൂ വകുപ്പിന് നിർദേശം നൽകിയിരുന്നത്. സർക്കാറിെൻറ ഒന്നാം വാർഷിക ഭാഗമായി നിയമനം നടത്താനായിരുന്നു, വർഷങ്ങളായി നടപ്പിലാക്കാതെ കിടന്ന നിർദേശം ഉത്തരവിറക്കി നിയമനത്തിനുള്ള മുഖ്യമന്ത്രിയുടെ ശ്രമം. എന്നാൽ, നിലവിൽ ഒഴിവില്ലെന്ന കാരണമാണ് റവന്യൂ വകുപ്പ് മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിരിക്കുന്നത്.
മൂന്ന് ശതമാനം സംവരണവും, നിലവില്‍ സംസ്ഥാനത്ത് പരിഗണിച്ചുകൊണ്ടിരിക്കുന്ന 33, 66, 99 എന്ന ഊഴം, ഒന്ന്, 34, 67 എന്ന ക്രമത്തിലേക്ക് ഭേദഗതി വരുത്തി 1996 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ ഒഴിവുകള്‍ നികത്താനും നിർദേശിച്ച് കഴിഞ്ഞ എട്ടിനായിരുന്നു സാമൂഹികനീതി വകുപ്പ് ഉത്തരവിറക്കിയത്. സർക്കാറിെൻറ വാർഷികാഘോഷത്തിെൻറ ഭാഗമായി മൂന്നുപേരെ േമയ് 30നകം ആദ്യഘട്ട നിയമനം നടത്താൻ നിർദേശിച്ച് മുഖ്യമന്ത്രി റവന്യൂ വകുപ്പിന് നിർദേശം നൽകുകയായിരുന്നു.
നിലവിൽ ഒഴിവുകളില്ലെന്ന മറുപടിയാണ് കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിരിക്കുന്നത്. നാലുപേരെ സ്ഥാനക്കയറ്റത്തിലൂടെ നിയമനം നൽകുമ്പോൾ ഒരാളെ നേരിട്ട് നിയമിക്കണമെന്നാണ് വ്യവസ്ഥ. നേരേത്ത, ഇത്തരം ഒഴിവുകളിൽ സ്ഥാനക്കയറ്റത്തിലൂടെ നികത്തുകയായിരുന്നു. മുൻകാല പ്രാബല്യമനുസരിച്ച് നിയമനം നടത്തണമെന്ന ഉത്തരവിറങ്ങുമ്പോൾ, ഒഴിവുകളില്ലെങ്കിൽകൂടി സൂപ്പർ ന്യൂമററിയായി നിയമനം നടത്തണമെന്നിരിക്കെയാണ് ഒഴിവില്ലെന്ന കാരണം പറഞ്ഞ് മുഖ്യമന്ത്രിയുടെ നിർദേശത്തെ തള്ളിയിരിക്കുന്നത്.
റവന്യൂ വകുപ്പ് നൽകിയ മറുപടി ശരിയല്ലെന്നാണ് അതേ വകുപ്പിെലതന്നെ ഒരു വിഭാഗം പറയുന്നത്. േമയ് 30നകം മൂന്നുപേർക്ക് നിയമനം നൽകണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരിേക്ക, േമയ് 31ന് ഏഴ് പേരാണ് റവന്യൂ ഡെപ്യൂട്ടി കലക്ടർ തസ്തികയിൽനിന്ന് വിരമിച്ചത്. ഇവരാകട്ടെ സ്ഥാനക്കയറ്റം ലഭിച്ച് പദവിയിലെത്തിയവരാണ്. വിവിധ ഒഴിവുകളില്‍ ഒന്ന്, 34, 67 ക്രമത്തില്‍ അന്ധര്‍, ബധിരര്‍ പിന്നെ അംഗവൈകല്യമുള്ളവര്‍ എന്നിങ്ങനെയാണ് പരിഗണിക്കേണ്ടത്. സ്ഥാനക്കയറ്റമുൾപ്പെടെയുള്ളവയും ഭിന്നശേഷിക്കാരുടെ നിയമനത്തിലും പരിശോധന അന്തിമഘട്ടത്തിലാണെന്നുമാണ് ഇപ്പോഴും റവന്യൂ വകുപ്പിെൻറ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.